SWISS-TOWER 24/07/2023

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദ റെനവന്റ് മികച്ച ചിത്രം, ജെന്നിഫര്‍ ലോറന്‍സ് മികച്ച നടി, ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോസ് ആഞ്ചല്‍സ്: (www.kvartha.com 11.01.2016) 73-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സിനാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. അലെജാന്ദ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനവന്റാണ് മികച്ച ചിത്രം. ഇനാരിറ്റു തന്നെയാണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.

ദ റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാര്‍സണ്‍ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച സഹനടനും സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടത് സില്‍വസ്റ്റര്‍ സ്റ്റാലനും കേറ്റ് വിന്‍സ്ലെറ്റുമാണ് (ക്രീഡ്, സ്റ്റീവ് ജോബ്‌സ്) മികച്ച നടിക്കുള്ള എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് ജെന്നിഫര്‍ ലോറന്‍സ് അര്‍ഹയായി. സയന്‍സ് ഫിക്ഷനായ ദമാര്‍ഷ്യന്‍ ആണ് മ്യൂസിക്കല്‍ കോമഡി വിഭാഗത്തിലെ മികച്ച ചിത്രം.

ഈ വിഭാഗത്തില്‍ മാറ്റ് ഡാമന്‍ മികച്ച നടനും ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയ്ക്കുമുള്ള പുരസകാരം നേടി. റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത മാര്‍ഷ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാറ്റ് ഡാമന്‍ മികച്ച നടനായി തിരഞ്ഞെടുത്തത്. ജോയ് എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫര്‍ ലോറന്‍സ് പുരസ്‌കാരം നേടിയത്.

എന്‍യോ മോറികോണിനെ (ചിത്രം: ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച സംഗീത സംവിധായകനായും, തിരക്കഥകൃത്തായി ആരോണ്‍ സോര്‍കിനെയും (ചിത്രം: സ്റ്റീവ് ജോബ്‌സ്) തെരഞ്ഞെടുത്തു. അനിമേഷന്‍ ചിത്രമായി ഇന്‍സൈഡ് ഔട്ടും മികച്ച വിദേശ ചിത്രമായി സണ്‍ ഓഫ് സോളും (ഹംഗറി) തെരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വയിലെത്തുന്ന ബഹിരാകാശ പര്യവേഷകന്റെ കഥയാണ് മാര്‍ഷ്യന്‍ പറഞ്ഞത്. അല്‍ പാച്ചിനോ, മാര്‍ക്ക് റുഫാലോ, ക്രിസ്റ്റ്യന്‍ ബല്ലെ, സ്റ്റീവ് കാരല്‍ എന്നീ നടന്മാരെ പിന്തള്ളിയാണ് മാറ്റ് ഡാമന്‍ മികച്ച നടനായത്. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിന് കേറ്റ് വിന്‍സ്ലെറ്റും. ആപ്പിള്‍ കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഉപദേശകയും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമായ ജോവാന്ന ഹോഫ്മാന്റെ വേഷമാണ് കേറ്റ് വിന്‍സ്ലെറ്റ് ചെയ്തത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ ആരോണ്‍ സോര്‍കിന്‍ നേടി. എന്നിയോ മോറികോണ്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. ഹേറ്റ്ഫുള്‍ ഐറ്റ് ചിത്രത്തിനാണ് പുരസ്‌കാരം.

അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറി എന്ന ടി.വി സിനിമയിലെ പ്രകടനത്തിന് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. താനൊരു നടിയാവാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ഗായികയായെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നേരത്തെ ഗ്രാമി അവാര്‍ഡ് നേടിയിട്ടുള്ള ലേഡി ഗാഗ പറഞ്ഞു. മികച്ച ടെലിവിഷന്‍ ചിത്രമായി മിസ്റ്റര്‍ റോബോട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഷോ മീ എ ഹീറോ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ ഐസക്കാണ് ഈ വിഭാഗത്തില്‍ മികച്ച നടനായത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദ റെനവന്റ് മികച്ച ചിത്രം, ജെന്നിഫര്‍ ലോറന്‍സ് മികച്ച നടി, ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടന്‍


Also Read:
വാഹനാപകടത്തില്‍ അധ്യാപകന് ഗുരുതരം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

Keywords:   Golden Globes 2016 live coverage: DiCaprio, 'The Revenant' win; Gervais crushes Mel Gibson; complete list of winners, Director, Singer, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia