Viral Reply | അച്ഛനെ പരിഹസിച്ചയാളെ എയറില്‍ കയറ്റി'; ഗോകുല്‍ സുരേഷിന്റെ വൈറല്‍ മറുപടിയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ
Apr 30, 2022, 12:11 IST
കൊച്ചി: (www.kvartha.com) മലയാള ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച വ്യക്തിയെ കണക്കിന് കൊട്ടി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. തന്റെ അച്ഛനെ അവഹേളിച്ചവനെ ചുട്ട മറുപടി നല്‍കി എയറില്‍ കയറ്റിയ ഗോകുലിന്റെ മറുപടിയാണിപ്പോള്‍ സൈബറിടങ്ങളില്‍ മുഴുവന്‍ ചര്‍ച ചെയ്യുന്നത്.
ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്കായി ചെയ്ത താടി ലുകിലെ ചിത്രവും മറുഭാഗത്ത് സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്തുവച്ചാണ് അയാളുടെ കമന്റ്. എന്നിട്ട്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ?' എന്ന കുറിപ്പും നല്‍കിയായിരുന്നു പോസ്റ്റ്.
ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. 'ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,' എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ വൈറല്‍ മറുപടി. ഗോകുല്‍ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.