ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി: പ്രിയ കേരളമേ നിങ്ങൾക്ക് നന്ദി: അഭിനന്ദനവുമായി പ്രകാശ് രാജ്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 02.05.2021) നിയമസഭ തെരഞ്ഞടുപ്പിൽ പിണറായി വിജയനെ പ്രശംസിച്ചും കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന്‍ പ്രകാശ് രാജ്. ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്.

'ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്‍റ് വിജയിച്ചു. എന്‍റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.’–പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
Aster_MIMS
                                                                              
ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി: പ്രിയ കേരളമേ നിങ്ങൾക്ക് നന്ദി: അഭിനന്ദനവുമായി പ്രകാശ് രാജ്

നിയമസഭ തെരെഞ്ഞെടുപ്പിൽ കേരളത്തില്‍ 140 സീറ്റുകളിൽ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ആകെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റിലും ബിജെപി പരാജയപ്പെടുകയായിരുന്നു.

Keywords:  News, Chennai, Entertainment, Film, Cinema, Actor, Pinarayi Vijayan, Prakash Raj, Tamilnadu, India, National, Gods own country kicks the devil out: Prakash Raj.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia