ഗോഥയുമായി ടോവിനോ മേയ് 19ന് തിയേറ്ററുകളില്‍

 


തിരുവനന്തപുരം: (www.kvartha.com 11.05.2017) ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയലഹരി തീരും മുന്‍പ് ടോവിനോ തോമസ് വീണ്ടും തിയേറ്ററുകളിലെത്തുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോഥ എന്ന ചിത്രവുമായാണ് ടോവിനോ തിയേറ്ററുകളിലെത്തുന്നത്. ഈമാസം 19നാണ് ഗോഥയുടെ റിലീസ്.

ഗോഥയുമായി ടോവിനോ മേയ് 19ന് തിയേറ്ററുകളില്‍

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഗോഥയുടെ കഥ വികസിക്കുന്നത്. വാമിഖ ഗാബിയാണ് നായിക. രഞ്ജി പണിക്കര്‍ ഗുസ്തി പരിശീലകന്റെ വേഷത്തിലെത്തുന്നു. അജു വര്‍ഗീസും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ബേസില്‍ ഗോഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ടോവിനോയെയും രഞ്ജി പണിക്കരെയുമൊക്കെ ഗുസ്തി പഠിപ്പിക്കുക എന്നതുതന്നെയായിരുന്നു പ്രധാന വെല്ലുവിളി. എല്ലാദിവസവും രാവിലെ നാല് മണിക്കുണര്‍ന്നാണ് ടോവിനോയും രഞ്ജി പണിക്കരുമൊക്കെ ഗുസ്തിയുടെ സാങ്കേതികത പഠിച്ചത്. ഈ കഠിനാധ്വാനത്തന്റെ ഫലം തിയേറ്ററിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

 SUMMARY: Tovino says he was bowled over by Renji Panicker's conviction to play a gusthi trainer It is imaginable that a storyline that kick starts from a wrestling ground might have taken strenuous efforts and hard work. Such a telltale titled , which has Tovino Thomas and Wamiqa Gabbi in the lead role, will be out in theatres on May 19.

Keywords :  Renji Panicker, Tovino Thomas, Wamiqa Gabbi , AJu Varghese , Basil Joseph
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia