'എന്തുകൊണ്ടാണ് മാന്‍മെയ്ഡ് എന്ന് പറയുന്നത്, വുമണ്‍ മെയ്ഡ് ഇല്ലാത്തത് എന്തുകൊണ്ടാ?' കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, വിഡിയോ

 



കൊച്ചി: (www.kvartha.com 23.01.2021) സോഷ്യല്‍ മീഡിയയില്‍ കൊച്ചുപെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്ക ചോദ്യം വൈറലാകുന്നു. വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് നടി റിമ കല്ലിങ്ങല്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

'എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, വുമണ്‍ മെയ്ഡ് എന്ന് എന്തുകൊണ്ടാണ് പറയാത്തത്, അല്ലെങ്കില്‍ പീപിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ..' തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിലെ പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യങ്ങളാണിത്. 

സോഷ്യല്‍ സയന്‍സ് പഠിക്കുമ്പോള്‍ അതില്‍ മാന്‍മെയ്ഡ് എന്നും നാചുറല്‍ മെയ്ഡ് എന്നും കണ്ടുവെന്നും അത് എന്തുകൊണ്ടാണ് മാന്‍ മെയ്ഡ് എന്ന വാക്കുമാത്രം ഉപയോഗിക്കുന്നതെന്നും വിഡിയോയില്‍ പെണ്‍കുട്ടി ചോദിക്കുന്നു. സ്ത്രീകളും പലതും നിര്‍മിച്ചിട്ടില്ലേ എന്നും അതുകൊണ്ട് വുമണ്‍മെയ്ഡ് എന്ന് പറഞ്ഞുകൂടേ എന്നും അല്ലെങ്കില്‍ പീപിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞുകൂടേ എന്നും പെണ്‍കുട്ടി ചോദിക്കുന്നു.

'എന്തുകൊണ്ടാണ് മാന്‍മെയ്ഡ് എന്ന് പറയുന്നത്, വുമണ്‍ മെയ്ഡ് ഇല്ലാത്തത് എന്തുകൊണ്ടാ?' കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, വിഡിയോ


ആള്‍ മെന്‍ ആര്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന് പറയുന്നതെന്തുകൊണ്ടാണെന്നും വിമണിനെ ഈക്വലായല്ലേ ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും പെണ്‍കുട്ടി ചോദിക്കുന്നു. നല്ലൊരു ചോദ്യമാണ് ഇതെന്ന് കുട്ടിയുടെ അമ്മ വിഡിയോയില്‍ പറയുന്നതായും കേള്‍ക്കാം. ഇത് ഒട്ടും ശരിയായ കാര്യമല്ലല്ലോ എന്നും കുട്ടി അമ്മയോട് വിഡിയോയില്‍ ചോദിക്കുന്നതായി കേള്‍ക്കാം.

പെണ്‍കുട്ടിയുടെ പേരെന്താണെന്നോ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തതാരാണെന്നോ വ്യക്തമല്ല. നീ അവരോട് ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ എന്നു പറഞ്ഞുകൊണ്ടാണ് റിമ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മിടുക്കിയെന്നും ഇവളുടെ തലമുറ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുമുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.

 

 Keywords:  News, Kerala, State, Kochi, Actress, Cinema, Video, Girl, Social Media, Viral, Entertainment, Girl asking why use the word manmade, viral video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia