ഇരട്ടക്കുട്ടികളുടെ ജനനം ആഡംബരമാക്കി ഹോളിവുഡ് ദമ്പതികൾ! ആശുപത്രിക്കും ഡോക്ടർമാർക്കുമായി ചിലവഴിച്ചത് മൂന്ന് കോടി രൂപ, യാത്രക്ക് 20 ലക്ഷം, ഇറ്റാലിയൻ പരിചാരകക്ക് മൂന്നര ലക്ഷം, മൊത്തം ആറര കോടി
Apr 25, 2017, 18:15 IST
ലോസ് ആഞ്ചൽസ്: (www.kvartha.com 25.04.2017) ഇരട്ടക്കുട്ടികളുടെ ജനനം ഹോളിവുഡ് ദമ്പതികൾ ആഡംബരമാക്കി. ജോർജ്ജ് തിമോത്തി ക്ലൂണിയും ഭാര്യ അമാൽ ക്ലൂണിയുമാണ് മക്കളുടെ ജനനം ലോകത്തിന് മൊത്തം ചർച്ച ചെയ്യാൻ തക്കം പ്രത്യേകതയുള്ളതാക്കി മാറ്റിയത്. ആറര കോടി രൂപയോളമാണ് ഭാര്യ അമാലിന്റെ പ്രസവത്തിനായി ജോർജ്ജ് ക്ലൂണി മുടക്കിയതെന്ന് അമേരിക്കൻ ഓണലൈൻ പത്രംറിപ്പോർട്ട് ചെയ്തു.
പ്രസവവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ നിരയെ തന്നെ ജോർജ്ജ് ക്ലൂണി ഒരുക്കിയിരുന്നു. ഒരാഴ്ചത്തേക്ക് മൂന്ന് കോടി രൂപയാണ് ഇവർക്കായി ചിലവാക്കിയത്. ലോസ് ആഞ്ചൽസിൽ നിന്നും ലണ്ടനിലേക്കുള്ള അമാലിന്റെ യാത്രക്ക് 20 ലക്ഷം രൂപയും പരിചാരകക്ക് മൂന്നര ലക്ഷം രൂപയും മുടക്കി.
പണം ചിലവാക്കുന്നതതിൽ തീരെ മടിയില്ലാത്ത ആളാണ് താരം. നേരത്തെ ക്ലൂണിയുടെ തോട്ടത്തിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടായെന്ന് ആരോപിച്ച അയൽവാസികൾക്ക് 40 ലക്ഷം രൂപ പ്രതിഫലം നൽകിയത് വാർത്തയായിരുന്നു. പ്രസവ ശേഷം കോർഫുവിലേക്ക് വിനോദസഞ്ചാരത്തിന് പോകാനായി 25 ലക്ഷം രൂപ മുടക്കിയത് കൂടാതെ ഹോട്ടലിന്റെ അടുത്ത് താമസിക്കുന്നവർക്ക് വാടക കൊടുക്കാനായി 75 ലക്ഷം രൂപയും താരം നൽകി.
ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ജോർജ്ജ് തിമോത്തി ക്ലൂണി മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. രാഷ്ട്രീയം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം 2008 ജനുവരി 31 മുതൽ ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായും പ്രവർത്തിക്കുന്നുണ്ട്.
Summary: Actor George Clooney and wife Amal Clooney are reportedly spending more than $1 million (approximately Dh3.67 million) to have a royal-like experience when Amal gives birth to their twins. Earlier it was also reported that the 55-year-old actor had made a reservation for the entire Kensington wing at London's Chelsea and Westminster Hospital
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
പ്രസവവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ നിരയെ തന്നെ ജോർജ്ജ് ക്ലൂണി ഒരുക്കിയിരുന്നു. ഒരാഴ്ചത്തേക്ക് മൂന്ന് കോടി രൂപയാണ് ഇവർക്കായി ചിലവാക്കിയത്. ലോസ് ആഞ്ചൽസിൽ നിന്നും ലണ്ടനിലേക്കുള്ള അമാലിന്റെ യാത്രക്ക് 20 ലക്ഷം രൂപയും പരിചാരകക്ക് മൂന്നര ലക്ഷം രൂപയും മുടക്കി.
പണം ചിലവാക്കുന്നതതിൽ തീരെ മടിയില്ലാത്ത ആളാണ് താരം. നേരത്തെ ക്ലൂണിയുടെ തോട്ടത്തിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടായെന്ന് ആരോപിച്ച അയൽവാസികൾക്ക് 40 ലക്ഷം രൂപ പ്രതിഫലം നൽകിയത് വാർത്തയായിരുന്നു. പ്രസവ ശേഷം കോർഫുവിലേക്ക് വിനോദസഞ്ചാരത്തിന് പോകാനായി 25 ലക്ഷം രൂപ മുടക്കിയത് കൂടാതെ ഹോട്ടലിന്റെ അടുത്ത് താമസിക്കുന്നവർക്ക് വാടക കൊടുക്കാനായി 75 ലക്ഷം രൂപയും താരം നൽകി.
Summary: Actor George Clooney and wife Amal Clooney are reportedly spending more than $1 million (approximately Dh3.67 million) to have a royal-like experience when Amal gives birth to their twins. Earlier it was also reported that the 55-year-old actor had made a reservation for the entire Kensington wing at London's Chelsea and Westminster Hospital
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.