അശ്ലീല വിഡിയോ നിര്‍മാണത്തിന് രാജ് കുന്ദ്ര പിടിയിലായി 6 ദിവസം പിന്നിടുമ്പോള്‍ പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍; പുതുതായി നിര്‍മിക്കാനിരുന്ന ആപില്‍ ശില്‍പാ ഷെട്ടിയുടെ സഹോദരിയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു
Jul 25, 2021, 22:13 IST
മുംബൈ: (www.kvartha.com 25.07.2021) അശ്ലീല വിഡിയോ നിര്‍മാണത്തിന് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പിടിയിലായി ആറു ദിവസം പിന്നിടുമ്പോള്‍, പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍. കുന്ദ്ര പുതുതായി മറ്റൊരു മൊബൈല്‍ ആപ് പുറത്തിറക്കാന്‍ ആലോചിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് നടി ഗഹന വസിഷ്ട്.
ശില്‍പയുടെ സഹോദരിയും മറ്റൊരു ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ആപില്‍ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ഗൗരവമായി ആലോചിച്ചിരുന്നു എന്നാണു ഗഹനയുടെ വെളിപ്പെടുത്തല്‍.
'അറസ്റ്റിനു കുറച്ചു ദിവസം മുന്‍പ് ഞാന്‍ കുന്ദ്രയുടെ ഓഫിസില്‍ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാന്‍ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകള്‍, മ്യൂസിക് ഷോകള്‍, വിഡിയോകള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവയാണു ആപില്‍ ഉള്‍കൊള്ളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രങ്ങളില്‍ 'നിര്‍ഭയ' സീനുകള്‍ ഉള്‍കൊള്ളിക്കുന്ന കാര്യം ആലോചനയില്‍ ഇല്ലായിരുന്നു' എന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗഹന പറഞ്ഞു.
ഇതില്‍ ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്യാനാണു നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തി. ഒരു സിനിമയില്‍ സമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടായിരുന്നു. സായ് തംഹാങ്കര്‍, മറ്റു രണ്ട് ആര്‍ടിസ്റ്റുകള്‍ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു എന്നും ഗഹന പറഞ്ഞു.
കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ഗഹന പുറത്തിറക്കിയവാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
'നിയമത്തിന് അതിന്റേതായ സമയം എടുക്കും. മുംബൈ പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ, നിര്‍ഭയ സീനുകളെ അശ്ലീല ദൃശ്യങ്ങളായി വ്യാഖ്യാനിക്കരുത്. യഥാര്‍ഥ കുറ്റക്കാര്‍ ആരാണെന്നും കുറ്റാരോപിതരെ ആരൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്നും കോടതി തീരുമാനിക്കും,. തല്‍കാലം കൂടുതല്‍ പ്രതികരണത്തിനില്ല.'
വെബ്‌സൈറ്റില്‍ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്ത കുറ്റത്തിനു കഴിഞ്ഞ വര്‍ഷം ഗഹനയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിച്ചു മൊബൈല്‍ ആപ്ലികേഷനുകളിലൂടെ പ്രചരിപ്പിച്ചതാണു കുന്ദ്രയ്‌ക്കെതിരായ കുറ്റം. കുന്ദ്രയെ കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
Keywords: Gehana Vasisth reacts to Raj Kundra's arrest, Mumbai, News, Cinema, Actress, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.