Gauthami Nair | '2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു, ഡേറ്റിംഗിലായിരുന്നു; പിന്നീട് വിവാഹമോചിതയായി'; ഇതുവരേയും പരസ്യപ്പെടുത്താത്ത വ്യക്തിപരമായ കാര്യം വെളിപ്പെടുത്തി ഗൗതമി നായര്‍
Feb 22, 2023, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സെകന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഗൗതമി നായര്‍. ഇതുവരേയും പരസ്യപ്പെടുത്താത്ത കാര്യമാണ് ഗൗതമി നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ധന്യ വര്‍മ്മയുടെ അഭിമുഖ പരിപാടിയിലാണ് ഗൗതമി നായര്‍ ജീവിതത്തിലെ വ്യക്തിപരമായ പ്രതിസന്ധികള്‍ വ്യക്തമാക്കിയത്.
സെകന്റ് ഷോ, കൂതറ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തതിരുന്നത്. ഇരുവരും കുറച്ച് നാള് മുമ്പ് വിവാഹമോചിതരാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നുവെന്ന് നടി പറയുന്നു.
എന്റെ പ്രൈവറ്റ് കാര്യങ്ങള്‍ തീര്‍ത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം പ്രൈവറ്റ് കാര്യങ്ങള്‍ പുറത്ത് എത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും. അതുകൊണ്ടാണ് ഇത് നടന്നത്, ഇതുകൊണ്ടാണ് അത് നടന്നത് എന്നതൊക്കെ. ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് ജനങ്ങള്‍ ജഡ്ജ് ചെയ്യും.
എന്റെ വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ച് ഞാന്‍ പരസ്യമായി പറയാറില്ല. ഞാന്‍ ഇപ്പോള്‍ വിവാഹമോചിതയാണ്. വിവാഹമോചനത്തെക്കുറിച്ച് ആര്‍ക്കും അറിയില്ല. വാര്‍ത്തകളില്‍ വരുന്ന വ്യക്തിപരമായ കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല. കരിയര്‍ കാര്യങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത് കുഴപ്പമില്ല. എന്നാല്‍ ആളുകള്‍ അവര്‍ക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്നു. അതിനാലാണ് പിരിഞ്ഞതിനെ കുറിച്ച് പറയുന്നതെന്ന് അവര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയില്ല. മറ്റൊരാളുടെ ജീവിതത്തെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് നടി വ്യക്തമാക്കി.
എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. ഞങ്ങള്‍ കുറേ നോക്കി. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന്. എന്നാല്‍ അതിന് കോംപ്രമൈസ് ചെയ്യാന്‍ സാധിച്ചില്ല.
ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. കമ്യൂനികേഷന്‍ ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചെന്നും ഗൗതമി നായര്‍ പറയുന്നു.
ഡയമണ്ട് നെക്ലൈസ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ ഗൗതമിയുടെ വേഷം ഏറെ ശ്രദ്ധ നേടി. മറ്റ് ചില ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഗൗതമി നായര്‍ ചെയ്തിട്ടുണ്ട്.
Keywords: News,Kerala,State,Kochi,Actress,Divorce,Marriage,Social-Media,Top-Headlines,Latest-News,Entertainment,Cinema, Gauthami Nair about divorce with Srinath Rajendran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


