SWISS-TOWER 24/07/2023

Marriage | മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍തികും വിവാഹിതരായി; ഗൗതം വാസുദേവ് മേനോന്‍, മണിരത്‌നം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

 


ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യയുടെ പ്രിയ താരം മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് നടന്‍ ഗൗതം കാര്‍തിക് ആണ് വരന്‍. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയത്തിലാണെന്ന വിവരം ഗൗതം കാര്‍തിക്കും മഞ്ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.

ഞാന്‍ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഗൗതം കാര്‍തിക് സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്ജിമ മോഹന്‍ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റി എന്നും മഞ്ജിമ മോഹന്‍ എഴുതിയിരുന്നു. ഗൗതം വാസുദേവ് മേനോന്‍, മണിരത്‌നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

Marriage | മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍തികും വിവാഹിതരായി; ഗൗതം വാസുദേവ് മേനോന്‍, മണിരത്‌നം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. 'കളിയൂഞ്ഞാല്‍' എന്ന സിനിമയിലൂടെയാണ് തുടക്കം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി മഞ്ജിമ മോഹന്‍ അഭിനയിച്ചു. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന സിനിമയിലൂടെ നായികയായ മഞ്ജിമ മോഹന്‍ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ഗണിതശാസ്ത്രത്തില്‍ മഞ്ജിമ മോഹന്‍ ബിരുദം നേടിയിട്ടുണ്ട്. 'എഫ്‌ഐആര്‍' എന്ന ചിത്രമാണ് മഞ്ജിമ മോഹന്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നടന്‍ കാര്‍തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത 'കടലി'ലൂടെയാണ് ഗൗതം കാര്‍തിക് വെള്ളിത്തിരയില്‍ നായകനായി എത്തിയത്. എ മുരുഗദോസ് നിര്‍മിക്കുന്ന 'ഓഗസ്റ്റ് 16, 1947' ആണ് ഗൗതം കാര്‍തിക്കിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം 'പത്ത് തല'യിലും ഗൗതം കാര്‍തിക് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കുന്നുണ്ട്.

Keywords: Gautham Karthik and Manjima Mohan get married, Chennai, News, Marriage, Actress, Cine Actor, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia