പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി മലയാളത്തിൽ തിരിച്ചെത്തുന്നു

 


തിരുവനന്തപുരം: (www.kvartha.com 09.05.2017) ഹിസ് ഹൈനസ് അബ്ദുള്ള, സാക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ ഗൗതമി തിരിച്ചെത്തുന്നു. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതമി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. കുക്കു സുരേന്ദ്രൻറെ ഇ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങിവരവ്.

അൽഷിമേഴ്സ് രോഗിയായ സംഗീത അധ്യാപികയുടെ വേഷമാണ് സൂപ്പർനാച്ചുറൽ ത്രില്ലറിൽ ഗൗതമിക്ക്. വളരെ വ്യത്യസ്തമായ വേഷമാണ് ഇതിലേത്. സംവിധായകൻ കഥ പറഞ്ഞപ്പോൾ നോ പറയാൻ പറ്റിയില്ല. അത്രയ്ക്കും ഇഷ്ടമായ വേഷമാണിത്. സംഗീത് ശിവൻ - കുക്കു ജോഡിക്കൊപ്പം അഭിനയിക്കുന്നതിൻറെ ത്രില്ലുമുണ്ട്- ഗൗതമി പറഞ്ഞു.

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി മലയാളത്തിൽ തിരിച്ചെത്തുന്നു

മാലതി മേനോൻ എന്നാണ് കഥാപാത്രത്തിൻറെ പേര്. ചലഞ്ചിങ്ങായ കഥാപാത്രം. എല്ലാ ഉത്സാഹവും പുറത്തെടുത്താണ് അഭിനയിക്കുന്നത്. കുട്ടിക്ക് ആറ് വയസ്സുള്ളപ്പോൾ ഭർത്താവ് മരിക്കുന്നു. പിന്നാലെ അൽഷിമേഴ്സ് രോഗമെത്തുന്നു. ഇതെല്ലാം അഭിനയിച്ച് ഫലിപ്പിക്കുക വെല്ലുവിളിയാണ്. ഈ വെല്ലുവിളിയാണ് എന്നെ ഇയിൽ എത്തിച്ചത് - ഗൗതമി പറഞ്ഞു.



മാലതിയുടെ മകളായി വേഷമിടുന്നത് തെലുങ്ക് നടി നിത്യ നരേഷാണ്. ഹരിപ്പാടാണ് പ്രധാന ലൊക്കേഷൻ. തിരുവനന്തപുരം , ചെന്നൈ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Gautami, who enthralled Malayali audience through her power-packed performances in movies such as His Highness Abdullah and Sakshyam, is making her Mollywood comeback after 14 years through filmmaker Kukku Surendran's upcoming movie, titled E.

Keywords: Actress, Gautami, Malayali , His Highness Abdullah, Sakshyam, Mollywood, Kukku Surendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia