ശാരൂഖിന് പിന്നാലെ മകന്‍ ആര്യനെ കാണാന്‍ ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിലേക്ക്
Oct 25, 2021, 13:34 IST
മുംബൈ: (www.kvartha.com 25.10.2021) ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ മാതാവും എത്തുന്നു. പിതാവും ബോളിവുഡ് താരവുമായ ശാരൂഖ് ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഗൗരി ഖാന്റെയും സന്ദര്‍ശനം. മുംബൈ കോടതി ആര്യന് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ശാരൂഖ് ജയിലിലെത്തി മകനെ കണ്ടത്.
ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്‌ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
ആര്യന് ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്റെ വാട്‌സ് ആപ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാകെറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍ സി ബി വാദിച്ചത്.
പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍ ഡി പി എസ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ചന്റ്, മുണ്‍മുണ്‍ ധമേച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
ലഭ്യമായ തെളിവുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാല്‍ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി വി പാട്ടീല്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.
ഒക്ടോബര്‍ മൂന്നിന് പുലര്‍ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ രഹസ്യ വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍ സി ബി അന്ന് അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.