ജയറാം നായകനാകുന്ന സിനിമയുടെ നിർമ്മാതാവിനും മറ്റ് രണ്ട് പേർക്കും നേരെ ഗുണ്ടാ ആക്രമണം
Mar 29, 2017, 09:56 IST
കൊച്ചി: (www.kvartha.com 29.03.2017) ജയറാം നായകനാകുന്ന ആകാശമുട്ടായി എന്ന സിനിമയുടെ നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കും സെക്യൂരിറ്റി ജീവനക്കാരനും നേരെ ഗുണ്ടാ ആക്രമണം. നിർമ്മാതാവ് മഹാ സുബൈർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, തമ്മനം ഇടശ്ശേരി മാൻഷൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. തലക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനേയും തലക്ക് മാരകമായി ക്ഷതമേറ്റ പ്രകാശിനേയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കൂട്ടം ആളുകൾ വെകുന്നേരം മുതൽ ഹോട്ടലിൽ മദ്യ ലഹരിയിൽ അഴിഞ്ഞാടിയിരുന്നു. ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലായ ഇവർ അവിടെ ഉണ്ടായിരുന്ന സിനിമാക്കാർക്ക് നേരെയും തിരിയുകയായിരുന്നു.
പരിക്ക് സാരമുള്ളതല്ലെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തേതുടര്‍ന്ന് നടന്‍ ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി.
അതേസമയം ഇതൊരു ആസൂത്രിത ആക്രമണമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം എന്നിരുന്നാലും സിനിമാക്കാർക്കിടയിൽ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം ബലപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. എ സി പി അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Gang attack against film p[producer and production controller. The shocking incident happened at Kochi when group of people drunk and brawl with the Hotel persons and then they turned to film producer and others.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.