പ്രായമാകുമ്പോള്‍ പഴയ പാട്ടുകാര്‍ മാറിനില്‍ക്കണം; ജാനകിയമ്മയുടേത് ഉചിതമായ തീരുമാനമെന്ന് ജി വേണുഗോപാല്‍
Sep 22, 2016, 15:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.09.2016) പ്രായമാകുമ്പോള്‍ പഴയ പാട്ടുകാര്‍ മാറിനില്‍ക്കണമെന്ന് ഗായകന്‍ ജി വേണുഗോപാല്‍. പാട്ടുകാര്‍ പ്രായം കൂടുന്നതനുസരിച്ചു തൊണ്ട ക്ഷീണിക്കുകയാണെന്നു മനസിലാക്കണമെന്നും പാട്ടുനിര്‍ത്താനുള്ള എസ് ജാനകിയുടെ തീരുമാനം മാതൃകാപരവും ഉചിതവുമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വേണുഗോപാലിന്റെ പരാമര്‍ശം. 78 വയസ് എന്നു പറയുമ്പോള്‍ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണ് അര്‍ത്ഥം. ഗായകന്റെ കാര്യത്തില്‍ അയാളുടെ ഇരുപതു വയസുമുതലുള്ള പാട്ടുകള്‍, മുപ്പതു വയസുവരെയുള്ള പാട്ടുകള്‍ നാല്‍പതു വയസുവരെയുള്ള പാട്ടുകള്‍ എന്നൊക്കെയായി പാട്ടുകളെ വേര്‍തിരിക്കേണ്ടിവരും. ഇരുപതു മുതല്‍ ഇരുപത്തഞ്ചു വര്‍ഷം വരെയാണ് ഒരു കലാകാരന് നിറഞ്ഞുനില്‍ക്കാവുന്ന സമയം.
പഴയഗായകര്‍ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നു. ജാനകിയമ്മ പാടിയത് അറുപതു വര്‍ഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കല്‍കോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം ജോലി ചെയ്തിട്ടുള്ളത്. ഇനി നിര്‍ത്തണമെന്നു തോന്നുന്നതു തികച്ചം സ്വാഭാവികമാണെന്നും വേണുഗോപാല്‍ എഴുതുന്നു.
തെന്നിന്ത്യന്‍ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയില്‍ ആയിരുന്നകാലത്തു പാടിയിരുന്നവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവര്‍ പാടിയിരുന്ന തരം ഗാനങ്ങളും ഇന്നില്ല. റെക്കോഡിംഗ് രീതികളും മാറി. ഹാര്‍ഡ് വേര്‍ മാത്രം ഗാനം നിര്‍ണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ് വെയറിലേക്കു ഗാനശബ്ദലേഖന മേഖല മാറിക്കഴിഞ്ഞു. ഇതിനോടൊക്കെ പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് അത്ര എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്നും വേണുഗോപാല്‍ ലേഖനത്തില്‍ പറയുന്നു.
എന്തുതന്നെയായാലും സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലര്‍ത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ്. ഇനി പാടേണ്ട എന്നാണെങ്കില്‍ അതു തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണ്. പ്രായം ഒരു പ്രശ്‌നം തന്നെയാണ്. തലമുറകള്‍ മാറുന്നു. പാട്ടുകള്‍ മാറുന്നു. ആ പാട്ടുകള്‍ക്ക് ആവശ്യമായ ശബ്ദങ്ങള്‍ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാന്‍ അതിന്റെ സൃഷ്ടാക്കള്‍ക്കു സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് ജാനകിയമ്മയുടേത് തീര്‍ച്ചയായും ഉചിതമായ തീരുമാനമാണെന്നും വേണുഗോപാല്‍ പറയുന്നു.

Keywords: Thiruvananthapuram, Singer, Song, Technology, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.