'ഫുക്രി', പഴയ ആൾമാറാട്ട സിനിമകളുടെ ആവർത്തനം, കഥയിലെ പുതുമയില്ലായ്മ തിരിച്ചടിയായി, ജയസൂര്യയടക്കമുള്ള താരങ്ങളുടെ കോമഡി രംഗങ്ങൾ ചിത്രത്തിന് മുതൽകൂട്ട്; സിദ്ദിഖിന്റെ കയ്യടക്കമുള്ള അവതരണം പ്രേക്ഷകരെ എല്ലാം മറന്ന് ചിരിപ്പിക്കും: നിരൂപണം വായിക്കാം
Feb 4, 2017, 16:01 IST
മുബ്‌നാസ് കൊടുവള്ളി
കാസർക്കോട്: (www.kvartha.com 04.02.2017) സിദ്ദിഖ് സംവിധാനം ചെയ്ത പുതിയ സിനിമ ‘ഫുക്രി’ കാണാനുള്ള ഏക പ്രചോദനം അദ്ദേഹത്തിന്റെ മുൻ കാല സിനിമകളാണ്. ‘ഗോഡ്ഫാദറും’, ‘ഇൻ ഹരിഹർ നഗറും’ ‘ഹിറ്റലറു’മൊന്നും ഇന്നും വീര്യം ചോർന്ന് പോകാത്ത പഴയ വീഞ്ഞുകളാണ്. എന്നാൽ ഒരിക്കലും ആ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമയല്ല ‘ഫുക്രി.’ പറയത്തക്ക കാമ്പുകളോ സത്തോ ഒന്നുമില്ലാത്ത ഒരു പക്കാ ആഘോഷ ചിത്രം. യുക്തിയോ ന്യായവാദങ്ങളോ ഒന്നും നോക്കാതെ ഒരുപാട് സിനിമകളിൽ കണ്ട് പഴകിച്ച ആൾമാറാട്ട കഥ ഒന്ന് പൊടി തട്ടിയെടുത്ത് ആവശ്യമായ മിനുക്ക് പണികൾ നടത്തിയിരിക്കുന്നു എന്ന് സാരം. പഴയ ജയറാം, ദിലീപ് ചിത്രങ്ങൾ അത് പോലെ മോഹൻലാൽ പ്രിയദർശൻ ടീമിന്റെ സിനിമകൾ തുടങ്ങി ഒരുപാട് സിനിമകളുടെ ഓർമ്മകളിലേക്ക് ഈ ചിത്രം നമ്മളെ കൂട്ടിക്കൊണ്ട് പോകും. എന്നിരുന്നാലും ആരെയും മടുപ്പിക്കാത്ത രീതിയിൽ ഒരുപാട് നർമ്മ മുഹൂർത്തങ്ങളൊരുക്കി ചിത്രത്തെ കളർഫുൾ ആക്കാൻ സംവിധായകൻ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്.
വൈറ്റ് പോയന്റ്സ്:-
പ്രേക്ഷകരെ ചിരിപ്പിക്കാൻ പ്രത്യേക മരുന്ന് കൈവശമുള്ള സംവിധായകനാണ് സിദ്ദിഖ്. പക്ഷെ അവസാനമിറങ്ങിയ ഒന്ന് രണ്ട് ചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ അദ്ദേഹം അൽപം പിറകോട്ട് പോയിരുന്നു എന്നാൽ ശക്തമായ തിരിച്ച് വരവാണ് ഈ സിനിമയിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. ചിരിക്കാനുള്ള ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. തുടക്കം മുതൽ ഒടുക്കം വരെ തിയേറ്ററുകളിൽ ചിരി തന്നെയായിരുന്നു. ജയസൂര്യയും കൂട്ടുകാരും ശരിക്കും പ്രേക്ഷകരെ മനസ്സിരുത്തി ചിരിപ്പിച്ചു. പുതുമയൊന്നുമില്ലാത്ത തിരക്കഥയായിരുന്നവെങ്കിലും ആരെയും ബോറടിപ്പിക്കാതിരിക്കാൻ സംവിധായകന് കഴിഞ്ഞു. കഥാദാരിദ്ര്യം എല്ലാ സിനിമാ മേഖലയിലേയും പ്രധാന പ്രശ്നമാണ്, പക്ഷെ കഥ പഴയതാണെങ്കിലും അതിൽ പുതുമ കൊണ്ടുവന്ന് പ്രേക്ഷകർക്ക് ദഹിക്കുന്ന രീതിയിലുള്ള രസച്ചരട് ഉണ്ടാക്കിയെടുത്ത് അവതരിപ്പിക്കുന്നതിലാണ് സംവിധായകന്റെ വിജയം. അങ്ങനെ നോക്കിയാൽ അദ്ദേഹം വിജയിച്ചുവെന്ന് പറയാം. അത് തന്നെയാണ് വേണ്ടതും. ഒരു സിനിമ അതിന്റെ യുക്തിയോ കഥയോ നോക്കിയല്ല വിജയിപ്പിക്കേണ്ടത്. അങ്ങനെയുള്ള സിനിമകൾ മാത്രമല്ല വിജയിക്കുന്നതും. അൽപ സമയമെങ്കിലും എല്ലാം മറന്ന് ആസ്വദിക്കാൻ കഴിയുന്നുണ്ടോ?, കുറച്ച് നേരമെങ്കിലും എല്ലാം മറന്ന് ചിരിക്കാൻ കഴിയുന്നുണ്ടോ? എങ്കിൽ സിനിമ നല്ലതാണ്. ആ ആസ്വാദന സുഖം തുടക്കം മുതൽ ഒടുക്കം വരെ ‘ഫുക്രി’ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു പരിചയവുമില്ലാത്ത ലക്കി (ജയസൂര്യ) യുടെ അടുത്ത് ആലിയ (അനു സിതാര) വന്ന് സഹായിക്കണമെന്ന് പറയുന്നതെങ്ങനെയാണെന്ന് പ്രേക്ഷകൻ സംശയിച്ചേക്കാം. രണ്ട് പേരും രണ്ട് വ്യത്യസ്ത കരക്കാരല്ലേ? അവർ തമ്മിലെങ്ങനെയാണ് ബന്ധം? എന്നാൽ ക്ളൈമാക്സിനോടടുത്ത് ഉബൈദ് (ജോണ് കൈപ്പള്ളിൽ) ആലിയയുടെ കാമുകൻ പറഞ്ഞിട്ടാണ് അവൾ ലക്കിയുടെ സഹായം തേടിയതെന്ന് പറഞ്ഞപ്പോൾ ആ കൺഫ്യൂഷൻ ഇല്ലാതായി . ബ്രില്ല്യൻസ് ഓഫ് സിദ്ദിഖ്. ഒരു സംശയവും ആരിലും അവശേഷിപ്പിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
മതമില്ലാത്ത ഇന്ത്യ സ്വപ്നം കാണുന്നവരെ ഒരുപാട് സന്തോഷിപ്പിക്കും ഈ സിനിമ, ലക്കി ഒരേ സമയം മുസ്ലിമും ഹിന്ദുവും ഒക്കെയായാണ് അഭിനയിക്കുന്നത്. മുസ്ലിം തറവാട്, ബ്രാഹ്മണ തറവാട്. എല്ലാം വളരെ പ്രത്യേകതയോടെ കൊടുത്തിട്ടിട്ടുണ്ട്. സ്‌ക്രീനിൽ നോക്കിയാൽ തട്ടമിട്ടവളും കുറിതൊട്ടവളും തൊപ്പി വെച്ചവരും, കൊന്തയിട്ടവരും എല്ലാം ഒരേ രംഗത്ത്. ഹോ എന്തൊരു സന്തോഷം!. കുഞ്ഞാപ്പു ബ്രാഹ്മണന്റെ വീട്ടിൽ പോയി സാമ്പാറും ചോറും കഴിക്കുമ്പോൾ ഒരു മീനെങ്കിലും കിട്ടിയിരുന്നെങ്കിൽ ഇതൊന്ന് കഴിക്കാമായിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ തൊട്ടപ്പുറത്തെ ബ്രാഹ്‌മണരായ ആളുകൾ നല്ലത് പോലെ കഴിക്കുന്നു. മതം എന്നാൽ അത്രയൊക്കെ ഉള്ളൂ. ഒരാൾക്ക് ബിരിയാണിയാണിഷ്ടം അല്ലെങ്കിൽ മാംസാഹാരമാണിഷ്ടം. വേറൊരാൾക്ക് പച്ചക്കറികൾ, സാമ്പാർ, അല്ലെങ്കിൽ മോര് കറിയോ മറ്റോ. സ്വന്തം ഇഷ്ടങ്ങളാണ് നമ്മുടെ മതമെന്ന് സംവിധായകൻ ഇവിടെ കാണിച്ച് തരുന്നുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയുക അത്രയേ ഉള്ളൂ ഈ മതം.
ഒരാളുടെ വ്യകതിപരമായ ഇഷ്ടം. അതിന്റെ പേരിൽ നരനായാട്ട് നടത്തി ആളുകളെ ഉപദ്രവിച്ച് ഒരുപാട് കുടുംബത്തിനെ കണ്ണീരിലേക്ക് തള്ളിയിട്ട് കൊലവിളി നടത്തുന്നവർ ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി പോലും കാണിക്കുന്നില്ലല്ലോ എന്നതാണ് സങ്കടം. ഈ രംഗങ്ങളൊക്കെ സ്‌ക്രീനിൽ കാണുമ്പോൾ വർഗീയവാദികളായ ആളുകൾ ഒരു കുഴിയുണ്ടാക്കി അതിൽ ഇറങ്ങി സ്വയം മണ്ണിട്ട് മൂടുന്നതാണ് നല്ലതെന്ന് മതേതര ഇന്ത്യ സ്വപ്നം കാണുന്ന ഏതൊരാൾക്കും തോന്നിപ്പോകും, അഭിനന്ദനങ്ങൾ സിദ്ദിഖ്.
ജയസൂര്യ, ഭഗത്, ലാൽ, അനു സിതാര, പ്രയാഗ മാർട്ടിൻ, ലാൽ, ജോജു, സിദ്ദീഖ്, ജനാർദ്ദനൻ, കെപിഎസി ലളിത, കൃഷ്ണപ്രഭ, തസ്നി ഖാൻ, സനയായി അഭിനയിച്ച പെണ്ണ് (പേരറിയില്ല) തുടങ്ങി ഒട്ടുമിക്കയാളുകളും തങ്ങളുടെ വേഷങ്ങളോട് കൂറ് പുലർത്തി. എങ്കിലും എടുത്ത് പറയേണ്ടത് കുഞ്ഞാപ്പുവായി അഭിനയിച്ചയാളും (പേരറിയില്ല). കലാഭവൻ നിയാസും, മാമുവായി (പേരറിയില്ല) അഭിനയിച്ചയാളുമാണ്. ഇവരുടെ ഓരോ സംസാരവും ചിരിപ്പിക്കുന്നതായിരുന്നു. ഇവരെല്ലാം ഒരുമിച്ച് വന്ന കോമ്പിനേഷൻ സീനുകളെല്ലാം പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചു. പ്രയാഗ മാർട്ടിനെ ആ തട്ടമിട്ട കണ്ടപ്പോൾ എന്റെ സാറേ... (ബാക്കി പറയുന്നില്ല).
വിജയ് ഉലഗനാഥന്റെ ക്യാമറ കുറ്റമറ്റതായിരുന്നു. ഗൗരിശങ്കറിന്റെ എഡിറ്റിംഗിൽ പാളിച്ചകളൊന്നും തോന്നിയില്ല. പ്രവീൺ വർമ്മയുടെ വസ്ത്രാലങ്കാരം മികച്ച് നിന്നു. ജയസൂര്യ മുസ്ലിം വേഷത്തിലും അല്ലാതെയുമുള്ള രംഗംങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത് കാണിച്ചു. വിശ്വജിത്തിന്റെ ‘തൂവി തൂവി’ എന്ന ഗാനം വല്ലാത്തൊരു ഫീൽ തന്നു. ഗസലിന്റെ സുഗന്ധവും, സൂഫി സംഗീതത്തിന്റെ മധുരവും, മെലഡിയുടെ ഭംഗിയുമുള്ള ഈ ഗാനം ആരെയും അൽപം റൊമാന്റിക് ആക്കും. അത്താഴത്തിന് ശേഷം വീടിന്റെ ബാൽക്കണിയിലോ മുറ്റത്തോ ഒരു ചാരുകസേരയിലിരുന്ന് ഈ പാട്ട് കേട്ട് കഴിഞ്ഞാൽ കിട്ടുന്ന ഫീൽ സൂപ്പറായിരിക്കും. ഇനി ചാരുകസേരയില്ലെങ്കിൽ സാധാരണ കസേരയോ സ്റ്റൂളോ ആയാലും മതി, അൽപം ഫീൽ കുറയും അത്രേ ഉള്ളൂ .
ബ്ളാക്ക് പോയന്റ്സ്:-
കഥയിലെ പുതുമയില്ലായ്മ തന്നെയാണ് പ്രധാന പ്രശ്നം. ഏത് സീൻ കാണിക്കുമ്പോഴും ഇത് പോലൊരു സീൻ ഞാൻ വേറൊരു സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്ത പ്രേക്ഷകരിലുളവാക്കും. കഥയിലെ പുതുമയില്ലായ്മ തിരക്കഥയിൽ കൊണ്ട് വരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വലിയ മാറ്റമൊന്നും കാണാൻ കഴിഞ്ഞട്ടില്ല.
നഫ്സി (പ്രയാഗ)യും, സന (പേരറിയില്ല) യും ജയസൂര്യക്ക് കൊടുക്കുന്നത് എടുക്കാത്ത 500 ന്റെ നോട്ടുകളാണ്. അതിനിവിടെ പ്രസക്തിയില്ലെങ്കിലും മറ്റൊരു രംഗത്ത് മെമ്പർ പണത്തിന്റെ കാര്യം പറയുമ്പോൾ 500 ഉം 1000 ഉം ഇപ്പോൾ എടുക്കില്ലെന്നും അത് വേണ്ടെന്നും പറയുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ മുമ്പും പിമ്പുമായി ഷൂട്ട് ചെയ്തതായിരിക്കാമെങ്കിലും എഡിറ്റിംഗ് ചെയ്തപ്പോൾ ആ പൊരുത്തക്കേട് ഇല്ലാതാക്കാമായിരുന്നു (വലിയൊരു തെറ്റൊന്നുമല്ലെങ്കിലും കണ്ടപ്പോൾ പറഞ്ഞന്നേ ഉള്ളൂ).
ജയസൂര്യക്ക് അടി കിട്ടിയ ശേഷം പ്രയാഗ റൂമിലേക്ക് വരുന്നുണ്ട്. അവർ സംസാരിക്കുമ്പോൾ ജയസൂര്യയുടെ ബനിയൻ ശരിയായി ധരിക്കാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. അങ്ങനെ തന്നെ സംസാരിക്കുന്ന അവരെ കാണിച്ച ശേഷം രണ്ട് സെക്കന്റ് പുറത്തുള്ള സുഹൃത്തുക്കളെ കാണിച്ച് വീണ്ടും ജയസൂര്യയേയും പ്രയാഗയേയും കാണിക്കുമ്പോൾ ജയസൂര്യയുടെ ബനിയൻ അത്യവശ്യം നല്ല പോലെ ഇട്ടിട്ടുണ്ട് എന്നാൽ പൂർണമായും ശരിയായിട്ടുമില്ല. രണ്ട് പ്രാവശ്യം എടുത്ത ഷോട്ടുകളാകാമെങ്കിലും ഒരേ സംസാരത്തിൽ രണ്ട് സെക്കന്റ് കൊണ്ട് വസ്ത്രധാരണ മാറിയത് എന്തോ പോലെ തോന്നി. (ഇതും വലിയ അബദ്ധമൊന്നുമല്ല, കണ്ടത് കൊണ്ട് പറയുന്നു എന്നേ ഉള്ളൂ).
സിനിമയിൽ മൊത്തത്തിൽ ഒളിച്ചോട്ടം പ്രോത്സാഹിപ്പിക്കുന്നത് പോലെ തോന്നി. ഒന്ന് പറഞ്ഞ് രണ്ടാമതൊന്ന് പറയാൻ നിൽക്കുന്നതിന് മുമ്പേ ഒളിച്ചോട്ടമാണ്. ഏറ്റവും കുറഞ്ഞത് വീട്ടിൽ ചോദിച്ചിട്ട് സമ്മതിച്ചില്ല അത് കൊണ്ടാണ് ഒളിച്ചോടുന്നതെന്നെങ്കിലും പറയണ്ടേ? ഇത് ഒളിച്ചോടുന്നവർ ഊഹിക്കുകയാണ് ചോദിച്ചാൽ സമ്മതിക്കില്ലെന്ന്, അങ്ങനെ ഇവർ ഒളിച്ചോടുന്നു. നായകൻറെ ഉപ്പയും അമ്മയും (രണ്ട് മതക്കാർ) പണ്ട് ഒളിച്ചോടി. ആ ഉപ്പയുടെ മകൾ ആലിയയും കസിൻ ഉബൈദും ഡൽഹിയിൽ വെച്ച് ഒളിച്ചോടി നാട്ടിലേക്ക് വന്നു. (ഇതും ഊഹിക്കുകയാണ് വീട്ടിൽ ചോദിച്ചാൽ സമ്മതിക്കില്ലെന്ന്). അവസാനം ജയസൂര്യയും പ്രയാഗയും അവരും ഒളിച്ചോടുന്നു (കുറഞ്ഞത് കെട്ടിച്ച് തരുമോന്ന് ചോദിക്കുകയെങ്കിലുമാവാമായിരുന്നു). ഇത്തരം ഒളിച്ചോട്ടങ്ങൾ സിനിമയിൽ കാണിക്കുന്നത് യുവതലമുറയെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായല്ലേ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് കഴിയുമോ?
രക്തബന്ധമുള്ളവർ മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കരുതെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങളായി മകനുമായി പിരിഞ്ഞിരിക്കുന്ന ഉപ്പൂപ്പാനെയും മകനേയും അടുപ്പിക്കാൻ എഴുത്തുകാരൻ തയ്യാറാകാത്തത് പതിവ് ക്ളീഷെയിൽ നിന്നും മോചനം നേടാനാണെങ്കിൽ പോലും പിണങ്ങിയിരിക്കരുതെന്ന മഹത് സന്ദേശത്തെ മുറിപ്പെടുത്തുകയല്ലേ ചെയ്തത്? കരഞ്ഞ് കൊണ്ട് ലാലിന്റെയടുത്തേക്ക് ഓടി വരുന്ന അനു സിതാരയുടെ ക്ലൈമാക്സ് രംഗം അത്ര ശരിയായില്ല. കരച്ചിലിൽ ആത്മാർത്ഥതയില്ലാത്തതായും ഓട്ടത്തിൽ ഒറിജിനാലിറ്റി വരാത്തതായും തോന്നി. പശ്ചാത്തല സംഗീതം ഒരുപാട് സ്ഥലത്ത് മൗനമായിരുന്നു. കുറച്ച് കൂടി നന്നാക്കാമായിരുന്നു. ഗോപി സുന്ദർ മറന്ന് പോയതാണോ അതോ ഇതുപോലെയുള്ള സിനിമകൾക്കൊന്നും അദ്ദേഹം നല്ല സംഗീതം കൊടുക്കില്ലെന്നാണോ എന്തോ അറിയില്ല. ജയസൂര്യ ‘ഫുക്രി’ കുടുംബമല്ലെന്ന് തുറന്ന് പറഞ്ഞെങ്കിലും 'അമ്മ കുടുംബത്തൊട് ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ചിന്ത ജയസൂര്യ ഇപ്പോഴും ആ കുടുംബത്തിലെ പേരമകൻ തന്നെയാണെന്നാണ്. ഇനി ചിലപ്പോൾ ജയസൂര്യ എപ്പോഴെങ്കിലും അവരോട് പോയി പറയുമായിരിക്കുമെന്ന് വിചാരിക്കാം.
സിനിമയെ എങ്ങനെ വേണമെങ്കിലും എടുക്കാം അതിന് മാർക്കിടുന്നത് മറ്റൊരു സിനിമയുമായി താരതമ്യം ചെയ്തിട്ടല്ല. ‘അനിയത്തി പ്രാവ്’ സിനിമയിൽ മാസ് സീനില്ലെന്ന് പറഞ്ഞ് മാർക്ക് കുറക്കാൻ കഴിയുമോ? അത് പോലെ ‘ദി കിംഗിൽ’ പാട്ടും റൊമാൻസുമില്ലെന്ന് പറഞ്ഞ് മാർക്ക് കുറക്കാൻ കഴിയുമോ? ഇല്ല. അപ്പോൾ സിനിമക്കനുസരിച്ച് പ്രേക്ഷകർ മാറണം എന്നിട്ട് നോക്കണം, ആ സിനിമ നമ്മളെ സന്തോഷിപ്പിച്ചോ? അൽപമെങ്കിലും ഉല്ലസിക്കാൻ നമുക്ക് കഴിഞ്ഞോ? വിഷമങ്ങളൊക്കെ മറന്ന് ഒന്ന് ചിരിക്കാൻ സാധിച്ചോ? അതെ എന്നാണ് ഉത്തരമെങ്കിൽ അത് നല്ല സിനിമയാണ്. ‘ഫുക്രി’ യും അങ്ങനെയാണ്. മുകളിൽ പറഞ്ഞ പോലെ ഒരുപാട് സിനിമകളുടെ ആവർത്തനമാണെന്ന് തോന്നുമെങ്കിലും ഒരു മിനുട്ട് പോലും ബോറടിപ്പിക്കില്ല. കുറേ നേരം ചിരിക്കാം, ഒരുപാട് നല്ല കളർഫുൾ സീനുകൾ കാണാം, സ്‌നേഹത്തെ കാണാം, എവിടെയൊക്കെയോ ഒരു നന്മ കാണാം. കുറച്ച് റൊമാൻസ് ഉണ്ട് . ഇതൊക്കെ പോരെ സിനിമ കാണാൻ? മതിയല്ലേ? എങ്കിൽ വേഗം പൊയ്ക്കോളൂ. ടിക്കറ്റെടുത്തോളൂ, സിനിമ കണ്ടോളൂ...
ഞാൻ നൂറിൽ (100 ) അറുപത്തിയെട്ട് (68 ) മാർക്ക് കൊടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: 'Furki' is the repetition of many old movies, still it is entertaining. Read reviews. Director Siddique ' new film Fukri gives good entertainment, Jayasurya who acted the lead role and Prayaga Martin who acted lead female role

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.