അഭിമുഖത്തിനിടെ നിവിന്‍ പോളിയെ ദുല്‍ഖറാക്കി അവതാരക; എട്ടിന്റെ പണി നല്‍കി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
Dec 7, 2017, 11:24 IST
ചെന്നൈ: (www.kvartha.com 07.12.2017) യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലെ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിന്റെ തുടക്കത്തില്‍ നമുക്ക് മുന്നിലിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞായിരുന്നു അവതാരക താരത്തെ പരിചയപ്പെടുത്തിയത്.
നിവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് അവതാരക ഈ പണി ഒപ്പിച്ചത്. എന്നാല്‍ അത് കേട്ടിട്ടൊന്നും യാതൊരു ഭാവ വ്യത്യാസവും നിവിന്റ മുഖത്ത് ഉണ്ടായില്ല. ഇത്രയും മികച്ച അഭിനയം കാഴ്ച വച്ച അവതാരകയെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ നല്ല ഭാവിയുണ്ടെന്ന് നിവിന്‍ പറയുകയും ചെയ്തു.
Also Read:

ഇതൊക്കെ കണ്ട് അത്ഭുതപ്പെട്ടുപോയ അവതാരക നിവിനെ അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്തു. താങ്കള്‍ വളരെ എളിമയുള്ള നടനാണെന്നും മറ്റു നടന്‍മാരോട് ആരോടെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ദേഷ്യം വന്ന് അവര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുമായിരുന്നുവെന്നും പറഞ്ഞു. ഇത് തന്നെയാണ് താങ്കളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും അവതാരക കൂട്ടിച്ചേര്‍ത്തു.
അവതാരകയ്ക്ക് പറ്റിയ അബദ്ധമാണോ? അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണോ ഇതെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം കണ്ടു കഴിഞ്ഞാലെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മനസിലാവുകയുള്ളൂ.
ദുല്‍ഖര്‍ സല്‍മാനെന്ന് വിശേഷിപ്പിച്ചതിന് ശേഷമുള്ള നിവിന്റെ പ്രതികരണത്തെക്കുറിച്ച് അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. അബദ്ധമായിരുന്നില്ല ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയായിരുന്നു ഇത്.
ദുല്‍ഖറിനെ ആദ്യമായി കണ്ടത് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ വര്‍ക്ക് ഷോപ്പില്‍ വെച്ചാണെന്നും അന്നു മുതല്‍ ഇരുവരും കൂടുതല്‍ അടുത്തുവെന്നും നിവിന്‍ പറഞ്ഞു. ദുല്‍ഖറിന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ താന്‍ എത്തിയിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കി. ഇന്നുവരെ ദുല്‍ഖറിനോട് ശത്രുത തോന്നിയിട്ടില്ല. എന്നാല്‍ ആരാധകര്‍ കരുതുന്നത് നിവിനും ദുല്‍ഖറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നാണ്. മുന്‍പ് അത്തരത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും ദുല്‍ഖറുമായി നല്ല സൗഹൃദത്തിലാണ് . രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്യാറുണ്ട്. നിവിന്‍ പോളിയുടെ മകളും ദുല്‍ഖറിന്റെ മകളും ജനിച്ചതും ഒരേ മാസത്തിലാണ്. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഫോട്ടോകളും അയക്കാറുണ്ട്. മാത്രമല്ല, ഇരുവരുടേയും ഭാര്യമാരായ അമാലും റിന്നയും തമ്മിലും നല്ല സൗഹൃദമാണ്.
വീഡിയോ കാണാം,

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Funny Anchor Introducing Nivin Pauly As Dulquer Salman, Chennai, News, Channel, Entertainment, Social Network, Friends, Cinema, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.