പെരുന്നാളിന് നാല് ചിത്രങ്ങളെത്തും; മമ്മൂട്ടിയും മോഹൻലാലും ഇല്ല
May 25, 2017, 13:00 IST
തിരുവനന്തപുരം: (www.kvartha.com 25.05.2017) മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും ചിത്രങ്ങൾ ഇല്ലാതെയാവും ഇത്തവണത്തെ പെരുന്നാൾ റിലീസ്. നാല് ചിത്രങ്ങളാണ് ചെറിയ പെരുന്നാൾ ആഘോഷത്തിന് തിയേറ്ററിലെത്തുക. പൃഥ്വിരാജും ഇന്ദ്രജിത്തും മുരളിഗോപിയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ടിയാൻ, ഫഹദ് ഫാസിൽ നായകനാകുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും, റോൾ മോഡൽസ്, വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരൻ എന്നീ ചിത്രങ്ങളാണ് പെരുന്നാളിന് തിയേറ്ററുകളിലെത്തുക.
ജീയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ടിയാന്‍ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ഹിന്ദു, മുസ്ലിം കലാപങ്ങൾ പതിവായ ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലെത്തിപ്പെടുന്ന രണ്ട് മലയാളി യുവാക്കളുടെ പോരാട്ടത്തിന്റെ കഥയാണ് ടിയാൻ. അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജും പട്ടാഭിരാമൻ ഗിരിയെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു. കോളേജ് ഡേയ്സ്, കാഞ്ചി എന്നീ ചിത്രങ്ങൾക്ക് ശേഷം ജീയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാൻ.
മുരളി ഗോപി, ഷൈൻ ടോം ചാക്കോ, പത്മപ്രിയ, അനന്യ, ഭവിക, പാരിസ് ലക്ഷ്മി എന്നിവരാണ് ടിയാനിലെ മറ്റ് താരങ്ങൾ. പൂനെ, മുംബൈ, നാസിക് , ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റി എന്നിവിടങ്ങളിലായാണ് ടിയാന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. റെഡ് റോസ് ക്രിയേഷൻസിന്‍റെ ബാനറിൽ ടിയാൻ ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്നു.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സുരാജ് വെഞ്ഞാറമൂട്, പുതുമുഖ നായിക നിമിഷ സഞ്ജയൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സജീവ് പാഴൂരാണ്. രാജീവ് രവിയാണ് കാമറാമാൻ.
റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന റോൾ മോഡൽസും റംസാൻ റിലീസായി ഒരുങ്ങുന്നു. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് നിർമ്മിക്കുന്നത്. ഫഹദ് ഫാസിലും നമിതാ പ്രമോദും ആദ്യമായി ജോടികളാകുന്ന റോൾ മോഡൽസാണ് റംസാന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. എറണാകുളത്തും ഗോവയിലുമായി മൂന്ന് ഷെഡ്യൂളിൽ പൂർത്തിയായ ചിത്രം വൈശാഖ റിലീസ് തിയേറ്ററുകളിലെത്തിക്കും.
ഒരു സിനിമാക്കാരൻ ഒരു സിനിമാ സഹസംവിധായകന് നേരിടേണ്ടിവരുന്ന തിരിച്ചടികളുടെയും സംഘർഷങ്ങളുടെയും കഥയാണ് പറയുന്നത്. ലാൽ, രൺജി പണിക്കർ, ലാലു അലക്സ്, വിജയ് ബാബു, ഹരീഷ്, കണാരൻ തുടങ്ങിയവരാണ് താരങ്ങൾ. ഒപ്പസ് പെന്‍റയുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രമാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Malayalam film industry has been very selective in deciding the release date of their films. Surprisingly, this year’s Eid, four Malayalam movies ready for Eid Release for next month. But no Mohanlal, Mammootty movies for this Eid.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.