Rent Flat | രണ്ടര വര്‍ഷമായിട്ട് ആഢംബര ഫ്‌ളാറ്റ് പ്രേതാലയം പോലെ; അകാലത്തില്‍ മരിച്ച സുശാന്ത് സിംഗിന്റെ അപാര്‍ട്‌മെന്റിലേക്ക് ആരും വാടകയ്ക്ക് വരുന്നില്ല!
Dec 12, 2022, 12:43 IST
മുംബൈ: (www.kvartha.com) ബോളിവുഡ് ലോകത്തെ ഒന്നാകെ പിടിച്ചുലച്ച മരണമായിരുന്നു യുവ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ. 2020 ജൂണ്‍ 14-ന് താരത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. അകാലത്തില്‍ വിട പറഞ്ഞ താരത്തിന്റെ അപാര്‍ട്‌മെന്റ് ഇപ്പോള്‍ പ്രേതാലയം പോലെയാണ്.
രണ്ടര വര്‍ഷത്തോളമായിട്ടും ഈ ആഢംബര ഫ്‌ളാറ്റിലേക്ക് ഒരു വാടകക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ താമസസ്ഥലത്തിന്റെ കഥ അറിയുന്ന ആരും വീട്ടിലേക്ക് മാറാന്‍ തയ്യാറാവുന്നില്ലെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ബ്രോകറായ റഫീക് മര്‍ചന്റ് അടുത്തിടെ കടലിനഭിമുഖമായ ഫ്‌ലാറ്റിന്റെ ഒരു ക്ലിപ് പോസ്റ്റ് ചെയ്യുകയും ഫ്‌ലാറ്റ് പ്രതിമാസം 5 ലക്ഷം രൂപ വാടകയ്ക്ക് ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്തു.
എന്‍ആര്‍ഐയായ ഫ്‌ലാറ്റിന്റെ ഉടമസ്ഥന്‍ തന്റെ ഫ്‌ലാറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും ബ്രോകര്‍ വെളിപ്പെടുത്തി. നിലവില്‍, അവര്‍ വാടകക്കാരനായി ഒരു കോര്‍പറേറ്റ് അല്ലെങ്കില്‍ വ്യവസായിയെയാണ് തിരയുന്നത്. എന്നാല്‍ ഇതുവരെ ആരെയും താമസത്തിന് ലഭിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഫ്ളാറ്റില്‍ പുതിയ വാടകക്കാരില്ലാത്തത് എന്നതിനെക്കുറിച്ച് സംസാരിച്ച റിയല്‍ എസ്റ്റേറ്റ് ബ്രോകറായ റഫീക് പറയുന്നത് ഇതാണ്. 'ആളുകള്‍ ഈ ഫ്‌ലാറ്റിലേക്ക് മാറാന്‍ ഭയപ്പെടുന്നു. മുന്‍പ് സുശാന്ത് മരിച്ച അതേ അപാര്‍ട്മെന്റാണ് ഇതെന്ന് കേട്ടാല്‍, ആവശ്യക്കാര്‍ ഫ്‌ലാറ്റ് സന്ദര്‍ശിക്കുക പോലും ചെയ്യില്ല. ഇന്നിപ്പോള്‍ മരണം നടന്ന് ഇത്രയും കാലമായതിനാല്‍ ഇപ്പോള്‍ ഫ്‌ലാറ്റ് ഒന്ന് കാണാനെങ്കിലും ആളുകള്‍ എത്തുന്നുണ്ട്. എന്നിട്ടും ഇടപാടുകള്‍ നടക്കുന്നില്ല. ഉടമയും ഏറെ വിഷമത്തിലാണ്.
വാടക കുറയ്ക്കാന്‍ ഉടമ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താല്‍, ചിലപ്പോള്‍ വേഗത്തില്‍ താമസക്കാരെ ലഭിക്കും. ഇപ്പോഴും മാര്‍കറ്റ് സ്റ്റാന്റേര്‍ഡ് അനുസരിച്ച് വാടക ഈടാക്കുന്നതിനാല്‍ വാടകക്കാര്‍ അതേ പ്രദേശത്ത് സമാനമായ വലിപ്പത്തിലുള്ള മറ്റേതെങ്കിലും ഫ്‌ലാറ്റ് വാങ്ങാന്‍ ഇഷ്ടപ്പെടുന്നു, കാരണം ഈ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രശ്‌നമാകാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല.
സുശാന്ത് താമസിച്ചിരുന്നത് എന്നാണ് ഫ്‌ലാറ്റ് കാണാന്‍ എത്തുന്നവരോട് മുന്‍കൂട്ടി പറയുന്നത്. ചില ആളുകള്‍ ഈ സംഭവം കാര്യമാക്കുന്നില്ല. അവര്‍ ഡീല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ നിരുത്സാഹപ്പെടുത്തുന്നു. ആരായാലും എത്ര വലുതായാലും ഒരു സിനിമാ താരത്തിന് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കാന്‍ ഉടമ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു കോര്‍പറേറ്റ് വ്യക്തിക്ക് ഫ്‌ലാറ്റ് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്ന്,'- റഫീക് കൂട്ടിച്ചേര്‍ത്തു.
സുശാന്ത് സിംഗിന്റെ അസ്വാഭാവിക മരണത്തിന് പിന്നാലെയാണ് ബോളിവുഡിനെ പിടിച്ചുകുലുക്കിയ ലഹരി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായുള്ള കേസുകള്‍ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്.
Keywords: News,National,India,Mumbai,Entertainment,Lifestyle & Fashion,Flat, Actor,Cinema, Death,Case, Flat where Sushant Singh Rajput died fails to find a tenant even 2.5 years after his deathSea Facing Duplex 4BHK with a Terrace Mont Blanc
— Rafique Merchant (@RafiqueMerchant) December 9, 2022
5 lakhs Rent
Carter Road, Bandra West. RAFIQUE MERCHANT 9892232060, 8928364794 pic.twitter.com/YTcjIRiSrw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.