ചിപ്പിയിലെ ആദ്യ ഗാനം പുറത്തിറങ്ങി, വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 14.10.2017) കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മാരിവില്ലുകളെ' എന്ന് തുടങ്ങുന്ന ഗാനം രമേശ് കാവിലാണ് എഴുതിയിരിക്കുന്നത്. സച്ചിന്‍ ബാലു സംഗീതം നല്‍കിയിരിക്കുന്നു. സച്ചിന്‍ ബാലു ആദ്യമായി സംഗീത സംവിധായകനായി എത്തുന്ന ചിത്രമാണിത്. സൂര്യഗായത്രിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വച്ച് നടന്നു. പ്രദീപ് ചൊക്ലി സംവിധാനം നിര്‍വഹിച്ച 'ചിപ്പി'യില്‍ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോന്‍, സലിം കുമാര്‍, മണികണ്ഠന്‍ ആര്‍ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ബാലതാരങ്ങളായി അജ്മല്‍, അജിന്‍ ഷാജി, അദൈ്വത്, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹതബസു എന്നിവരുമുണ്ട്.

ചിപ്പിയിലെ ആദ്യ ഗാനം പുറത്തിറങ്ങി, വീഡിയോ കാണാം


വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പ്രധാനമായി തീരപ്രദേശങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നവാഗതരായ സച്ചിന്‍ ബാലുവും, റോഷന്‍ ഹാരിഷുമാണ്. ഫിലിംഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബുവാണ് 'ചിപ്പി' നിര്‍മിച്ചിരിക്കുന്നത്.



Keywords:  Kerala, Kochi, News, Entertainment, Cinema, Music Director, Released, Song, First Song From Shruthy Menon And Srindaa Starrer 'Chippy' 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia