ഷൂട്ടിംഗ് സെറ്റില്‍ വന്‍ തീപിടുത്തം; ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും സെറ്റിന്റെ പുറത്തെ ഭാഗവും പൂര്‍ണമായും കത്തിനശിച്ചു

 


മുംബൈ: (www.kvartha.com 17.04.2019) പുരാണ സീരിയല്‍ ഷൂട്ടിംഗ് സെറ്റില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും സെറ്റിന്റെ പുറത്തെ ഭാഗവും പൂര്‍ണമായും കത്തിനശിച്ചു. സീ.ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ശ്രീകൃഷ്ണന്റെ കഥ പറയുന്ന 'പരമാവതാര്‍ ശ്രീകൃഷ്ണ' എന്ന പുരാണ സീരിയലിന്റെ സെറ്റിലാണ് അപകടമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നയിഗാവിലെ നന്ദ് ഹേലിയിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. ഷൂട്ടിംഗിന് ഉപയോഗിക്കേണ്ടിയിരുന്ന ആയുധങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

 ഷൂട്ടിംഗ് സെറ്റില്‍ വന്‍ തീപിടുത്തം; ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും സെറ്റിന്റെ പുറത്തെ ഭാഗവും പൂര്‍ണമായും കത്തിനശിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് സെറ്റില്‍ തീ പടര്‍ന്നത്. ഈ സമയത്ത് ചിത്രീകരണം ഇല്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് നിര്‍മാതാക്കളായ അലിന്ദ് ശ്രീവാസ്തവ, നിസ്സാര്‍ പര്‍വേസ് എന്നിവര്‍ അറിയിച്ചു. സെറ്റിന്റെ പുറത്തെ ഭാഗവും ഷൂട്ടിംഗിനുവേണ്ട ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും പൂര്‍ണമായും അഗ്‌നിബാധയ്ക്ക് ഇരയായി. പിന്നീട് അഗ്നിശമന സേന എത്തി ഒരുമണിക്കൂറിനുള്ളി തീയണച്ചു. തുടര്‍ന്ന് സെറ്റിന്റെ മറുഭാഗം ഉപയോഗിച്ച് ഷൂട്ടിംഗ് പുനരാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire on the set of TV show 'Paramavatar Shri Krishna', Mumbai, News, Cinema, Entertainment, Burnt, Television, Report, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia