SWISS-TOWER 24/07/2023

'സ്വന്തം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്ന് കളഞ്ഞു'; ബോളിവുഡ് താരം രജത് ബേദിക്കെതിരെ കേസ്

 


ADVERTISEMENT

മുംബൈ: (www.kvartha.com 07.09.2021) സ്വന്തം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റയeളെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞെന്ന ആരോപണത്തില്‍ ബോളിവുഡ് താരം രജത് ബേദിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ പി സി, മോടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡിഎന്‍ നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മിലിന്ദ് കുര്‍ദെ പറഞ്ഞു. അന്ദേരിയിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ രാജേഷ് ദൂതിനെയാണ് താരം ആശുപത്രിയിലെത്തിച്ചശേഷം കടന്നുകളഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

ഡി എന്‍ നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.  രാജേഷിന്റെ നില ഗുരുതരമാണ്. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് തുടര്‍ന്ന് സ്ഥംവിടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഇതുവരെ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 
 'സ്വന്തം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്ന് കളഞ്ഞു'; ബോളിവുഡ് താരം രജത് ബേദിക്കെതിരെ കേസ്

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് രാജേഷിനെ രജതിന്റെ കാര്‍ ഇടിച്ചതെന്ന് ഭാര്യ ബബിത ദൂത് ആരോപിച്ചു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്നുപെടുകയായിരുന്നുവെന്നും താനും തന്റെ ഡ്രൈവറും ആശുപത്രിയില്‍ ഉണ്ടാകുമെന്നും രജത് ഉറപ്പു നല്‍കിയിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്നും ബബിത ആരോപിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാജേഷിന് 13ഉം ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. 
Aster mims 04/11/2022

അതേസമയം ആരോപണത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords:  FIR against actor Rajat Bedi for allegedly hitting man with his car, victim in critical condition, Mumbai, News, Accident, Hospital, Treatment, Bollywood, Actor, FIR, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia