സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

 


തിരുവനന്തപുരം: (www.kvartha.com 06.06.2017) രാജ്യത്ത് ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വരുമ്പോൾ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്നും, സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും അദ്ദഹേം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവർത്തകരായ നടന്മാരായ ദിലീപ്,​ ഇന്നസെന്റ്,​ സംവിധായകൻ കമൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖലയിലെ പ്രാദേശിക നികുതിക്ക് പുറമേ ജി എസ് ടിയും ഏര്‍പ്പെടുത്തുന്നതോടെ സിനിമ ടിക്കറ്റിന്റെ പുറത്ത് 53 ശതമാനം നികുതി വരുമായിരുന്നു. സിനിമ മേഖലയിലെ സേവന നികുതി 15 ശതമാനത്തില്‍ നിന്നും 18 ആയി ഉയര്‍ത്തിയിരുന്നു.
 
സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഇതെല്ലാം സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സിനിമ വ്യവസായം തകര്‍ന്നടിയാന്‍ കാരണമാകുമെന്നുമായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകരുടെ പരാതി. സിനിമയ്ക്ക് 28 ശതമാനം സേവന നികുതിയാണ് ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് സിനിമാ പ്രവർത്തകർ മന്ത്രിയെ സമീപിച്ചത്. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇന്നസെന്റ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Finance Minister Thomas Isaac has said that the film will not be charged double taxes and the film will not be include in GST.

Keywords:  National, India, GST, Tax&Savings, Cinema, Actor, President, Director, Kamal, Finance, Minister, Thomas Issac, Kerala, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia