ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു; 6 വര്‍ഷത്തെ പ്രണയത്തിനുശേഷം നടി എലീന പടിക്കല്‍ വിവാഹിതയാകുന്നു; വരന്‍ രോഹിത് പി നായര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.12.2020) അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി നായര്‍ ആണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. രോഹിത് എഞ്ചിനീയറാണ്. വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും.

രണ്ടു മതത്തില്‍ നിന്നുള്ളവരായതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി നേരത്തെ ഒരു ചാനല്‍ ഷോയ്ക്കിടെ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ എലീന വെളിപ്പെടുത്തിയിരുന്നു. രോഹിത് ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നതും എതിര്‍പ്പിന് കാരണമായി. ഇത് ജീവിതത്തില്‍ സമ്മര്‍ദത്തിന് കാരണമാകും എന്നായിരുന്നു വീട്ടുകാരുടെ നിലപാട്. 
ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു; 6 വര്‍ഷത്തെ പ്രണയത്തിനുശേഷം നടി എലീന പടിക്കല്‍ വിവാഹിതയാകുന്നു; വരന്‍ രോഹിത് പി നായര്‍

വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.

Keywords:  Finally family agreed; Actress Elena Padikkal is getting married after 6 years of love; Groom Rohit P Nair, Kochi, News, Marriage, Actress, Family, Cinema, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia