വൈപ്പിനില്‍ ചലച്ചിത്രതാരം ധര്‍മജന്‍ മത്സരിക്കില്ല; അവിടെ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെന്ന് യുഡിഎഫ് നേതൃത്വം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 22.01.2021) സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ചകള്‍ കൊഴുത്തിരുന്നു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വാര്‍ത്തകളും സാധ്യതകളുമെല്ലാം പുറത്ത് വന്നു. ഇത്തരം ചര്‍ചകളില്‍ ശ്രദ്ധ നേടിയത് ചലച്ചിത്ര താരങ്ങളുടെയും മറ്റ് മേഖലകളില്‍ നിന്നുള്ളവരുടെയും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. 

വൈപ്പിന്‍ മണ്ഡലത്തില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു ഇതിലൊന്ന്. കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച സജീവമായിരുന്നു. എന്നാല്‍ ധര്‍മജനുമായി ബന്ധപ്പെട്ട് ഒരു ആലോചനയും നടക്കുന്നില്ലെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.  വൈപ്പിനില്‍ ചലച്ചിത്രതാരം ധര്‍മജന്‍ മത്സരിക്കില്ല; അവിടെ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെന്ന് യുഡിഎഫ് നേതൃത്വം
Aster mims 04/11/2022 ധര്‍മജന്‍ സ്ഥാനാര്‍ഥിയായി എത്തുകയാണെങ്കില്‍ മണ്ഡലം യുഡിഎഫ് നേടുമെന്ന തരത്തിലുള്ള ചര്‍ച ശ്രദ്ധ നേടിയ സമയത്ത് തന്നെ താന്‍ പാര്‍ടി അനുഭാവിയാണെന്നതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും പ്രചരണങ്ങളില്‍ സത്യമില്ലെന്നും ധര്‍മജന്‍ പ്രതികരിച്ചിരുന്നു. ധര്‍മജനേക്കാള്‍ പരിചയസമ്പത്തുള്ള നേതാക്കള്‍ നിരവധിയുണ്ടെന്നാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വവും വ്യക്തമാക്കിയത്.

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇതിനെക്കുറിച്ച് പ്രതികരിച്ച താരം രാഷ്ട്രീയത്തില്‍ പണ്ടേ ഇറങ്ങിയ വ്യക്തിയാണ് താനെന്നാണ് പറഞ്ഞത്. 'സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനാണ്. പാര്‍ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് 'ഇറങ്ങാനാണ്,' എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. മത്സരിക്കാനാണെങ്കില്‍ താന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്ന് എല്ലാവര്‍ക്കും അറിയാം. ഇതൊന്നും താന്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു

യുഡിഎഫ് മത്സരിക്കാന്‍ സമീപിച്ചാല്‍ നില്‍ക്കുമോയെന്ന ചോദ്യത്തിന് അങ്ങനെ വന്നാല്‍, അത് അപ്പോള്‍ നോക്കാമെന്നായിരുന്നു താരം പറഞ്ഞത്. ഞാനൊരു പാര്‍ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിത്. ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയ ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നതെന്നും താരം പറഞ്ഞിരുന്നു.

വൈപ്പിനില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍ കെ എസ് യു, കോണ്‍ഗ്രസ് അനുഭാവിയാണ് ധര്‍മജന്‍, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ആവശ്യം ഇപ്പോഴില്ല. പാര്‍ടി പ്രവര്‍ത്തനത്തില്‍ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്. അവരെ മറികടന്ന് ധര്‍മജന് സീറ്റു നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ പറഞ്ഞതായി ന്യൂസ്18യാണ് റിപോര്‍ട് ചെയ്തത്.

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസ് ശര്‍മയാണ് നിലവില്‍ വൈപ്പിന്‍ എംഎല്‍എ. ഇത്തവണ ശര്‍മ മത്സരരംഗത്തുണ്ടാവില്ലെന്നാണ് റിപോര്‍ടുകള്‍. എന്നാല്‍ പകരം ആരാകും കളത്തിലിറങ്ങുക എന്നത് സംബന്ധിച്ച് ഇതുവരെയും നേതൃത്വം പ്രതികരിച്ചിട്ടില്ല. 2011ലെ തെരഞ്ഞെടുപ്പില്‍ 5,242 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് തറയലിനെ പരാജയപ്പെടുത്തിയ എസ് ശര്‍മ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെആര്‍ സുബാഷിനെ 19,353 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തോല്‍പിച്ചത്.

Keywords:  Film star Dharmajan will not contest in Vypin;  UDF leadership said that there are senior leaders to contest there, Kochi, News, Politics, Assembly Election, Cine Actor, Cinema, UDF, Social Media, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia