ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയായി പൂനം ബജ് വ; 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ക്യാരക്ടര്‍ പോസ്റ്റെര്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 31.10.2021) പൂനം ബജ് വ തിരുവിതാംകൂര്‍ റാണിയായി എത്തുന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ക്യാരക്ടര്‍ പോസ്റ്റെര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയുടെതാണ് പോസ്റ്റെര്‍. സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന പത്തൊമ്പതാംനൂറ്റാണ്ടിന്റെ പന്ത്രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റെറാണ് റിലീസായത്. 
Aster mims 04/11/2022

ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയായി പൂനം ബജ് വ; 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ക്യാരക്ടര്‍ പോസ്റ്റെര്‍ പുറത്ത്


ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് സിജു വിത്സണാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ധീരനായ പോരാളിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് സിജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹ് മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. 

മാത്രമല്ല അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ താരങ്ങളുടെ വലിയ നിരതന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. 

Keywords:  News, Kerala, State, Kochi, Cinema, Entertainment, Finance, Poster, Actress, Film Pathonpatham Noottandu character poster out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia