SWISS-TOWER 24/07/2023

'ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല'; ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് പ്രമുഖ സംവിധായകന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 04.10.2021) ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റിന് പിന്നാലെ മലയാള ചലച്ചിത്ര രംഗത്തെ 
വിമര്‍ശിച്ച് സംവിധായകന്‍ ആലപ്പി അശ്‌റഫ്. ഈ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമാകട്ടെയെന്ന് സംവിധായകന്‍ കുറിക്കുന്നു. 

മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ശാരൂഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരുമെന്നും അശ്‌റഫ് കുറിക്കുന്നു. ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Aster mims 04/11/2022

ലഹരിയോടുള്ള ഈ ആഭിമുഖ്യം അവസാനിപ്പിച്ചില്ലെങ്കില്‍, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിക്കാതെ കേള്‍ക്കേണ്ടി വരുമെന്നും അശ്‌റഫ് മുന്നറിയിപ്പ് നല്‍കുന്നു.

ആലപ്പി അശ്‌റഫിന്റെ വാക്കുകള്‍: 

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ.. ശാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍, കൊച്ചിയിലും വന്നു പോകാറുണ്ടെന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവ് കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍കാര്‍ നിലപാട്.

എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു. ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍. ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത്  ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ശാരൂഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും. 

'ലഹരിക്കൊപ്പം നീന്തുന്ന  വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല'; ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് പ്രമുഖ സംവിധായകന്‍


അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. കാരാഗൃഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും. സൂക്ഷിച്ചില്ലങ്കില്‍... ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലങ്കില്‍, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും. സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ട്. ദയവായി ആ അവസരം പഴാക്കരുതേ.

'ലഹരിക്കൊപ്പം നീന്തുന്ന  വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല'; ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് പ്രമുഖ സംവിധായകന്‍



 

Keywords:  News, Kerala, State, Kochi, Entertainment, Malayalam, Film, Cinema, Sharukh Khan, Case,  Film maker Alleppey Ashraf post about Shahrukh Khan son Aryan Khan arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia