ഒടുവില്‍ അത് സംഭവിച്ചു; ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു, ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

 


കൊച്ചി: (www.kvartha.com 13.01.2017) ഒടുവില്‍ അത് സംഭവിച്ചു, ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഫെഡറേഷന്‍ പ്രഖ്യാപിച്ച തിയറ്റര്‍ സമരം തള്ളി കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളര്‍പ്പിലേക്കു നീങ്ങുന്നത്. 

വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. വെള്ളിയാഴ്ച 21 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഫെഡറേഷനു ബദലായി തിയറ്റര്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഇതോടെ കൂടുതല്‍ ഊര്‍ജിതമായി.
ഒടുവില്‍ അത് സംഭവിച്ചു; ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു, ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

കൂടിയാലോചനകള്‍ക്കു ശേഷം ദിലീപിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. ഫെഡറേഷനു പുറത്തുള്ള തിയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, തിയറ്റര്‍ ബിസിനസുള്ള ചില താരങ്ങള്‍, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നടന്‍ ദിലീപാണു പുതിയ സംഘടനയ്ക്കു പിന്നിലെന്നു കുറ്റപ്പെടുത്തിയിരുന്നു.

ഒടുവില്‍ അത് സംഭവിച്ചു; ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു, ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

Also Read:
കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

Keywords: Film exhibitors federation on the verge of split, Released, Theater, Business, Technology, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia