'കുറച്ച് പുതുമുഖങ്ങളെ വെച്ച് ഒരു കുഞ്ഞു മലയാള സിനിമ എന്ന രീതിയിൽ തുടങ്ങിയതാണ് 'ഒരു അഡാർ ലവ്'; വിശേഷങ്ങൾ പങ്കുവെച്ച് ഒമർ ലുലു
Oct 28, 2021, 13:22 IST
കൊച്ചി: (www.kvartha.com 28.10.2021) ഹാപി വെഡിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ച ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നീ സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ കാണികളിലേക്ക് എത്തി. നിലവിൽ ബാബു ആൻ്റണിയെ നായകനാക്കി സംവിധാനം ചെയുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു. ഇപ്പോഴിതാ തന്റെ അഡാറ് ലവ് എന്ന സിനിമയെ കുറിച്ച് ഒമർ പങ്കുവച്ച കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഒമർ ലുലുവിന്റെ വാക്കുകൾ
'കുറച്ച് പുതുമുഖങ്ങളെ വെച്ച് ഒരു കുഞ്ഞു മലയാള സിനിമ എന്ന രീതിയിൽ തുടങ്ങിയതാണ് "ഒരു അഡാർ ലവ്".യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയൻസോ ഇല്ലാതെ വന്ന എനിക്ക് ഇത് അഭിമാന നിമിഷം ദൈവത്തിനും പ്രേക്ഷകർക്കും നന്ദി. മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകൾ 25 മില്യൺ. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടീസർ 30 മില്യൺ. ഇൻഡ്യയിലെ ഏഴ് ഭാഷകളില്ലേക്ക് ഡബ് ചെയ്യുക. അറബി, ചൈനീസ്, സ്പാനിഷ്, ഫ്രെഞ്ച്, ഇംഗ്ലീഷ് ഭാഷകളില്ലേക്ക് ഉള്ള ഡബിങ് നടക്കുന്നു'.
മുഴുവനായും പുതുമുഖങ്ങൾ അണിനിരന്ന സിനിമയായിരുന്നു ഒരു അഡാറ് ലവ്. നൂറിന്‍ ഷെറീഫ്, പ്രിയ പ്രകാശ് വാര്യര്‍, വൈശാഖ് പവനന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വൻ ഹിറ്റായി മാറിയിരുന്നു. കൗമാര പ്രണയകഥ പറഞ്ഞ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് സാരംഗ് ജയപ്രകാശ്, ലിജോ എന്നിവർ ചേർന്നായിരുന്നു.
Keywords: Kochi, Kerala, News, Cinema, Director, Actor, Film Director Omar Lulu Post About Adaar Love Movie.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.