നടന്‍ സിദ്ദീഖിന്റെ മകന്‍ ശഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍
Mar 5, 2022, 12:20 IST
കൊച്ചി: (www.kvartha.com 05.03.2022) മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ സിദ്ദീഖിന്റെ മകന്‍ ശഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ശഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട് ലുകിലുള്ള ശഹീനെയും അമൃതയെയും ചിത്രങ്ങളില്‍ കാണാം. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അതീവ സന്തോഷത്തോടെയാണ് ശഹീനും അമൃതയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോടോ ഷൂടിന്റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.
സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ശഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.