സിനിമാ ഷൂട്ടിംഗിനിടെ പോലീസുകാരായി വേഷമിട്ട ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ യഥാര്‍ത്ഥ പോലീസ് ആയി ലാത്തിവീശി, പിന്നീട് ലൊക്കേഷനില്‍ നടന്നത് കൂട്ടത്തല്ല്; ആസിഫ് അലിക്കും അപര്‍ണയ്ക്കും അജുവര്‍ഗീസിനും ലാത്തിയടിയും മര്‍ദനവും, മര്‍ദിച്ചത് അന്യ ഭാഷക്കാര്‍

 


ബംഗളൂരു: (www.kvartha.com 08.02.2018) സിനിമാ ഷൂട്ടിംഗിനിടെ പോലീസുകാരായി വേഷമിട്ട ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ യഥാര്‍ത്ഥ പോലീസ് ആയി ലാത്തിവീശി, പിന്നീട് ലൊക്കേഷനില്‍ നടന്നത് കൂട്ടത്തല്ല്. സിനിമയിലെ നായകന്‍മാരായ ആസിഫ് അലിക്കും അജുവര്‍ഗീസിനും നടി അപര്‍ണയ്ക്കും മര്‍ദനമേറ്റു. അന്യ ഭാഷക്കാരാണ് മര്‍ദനത്തിന് പിന്നില്‍. ചിത്രീകരണത്തിനിടെയുള്ള ലാത്തിയടി കാര്യമായപ്പോള്‍ ഒടുവില്‍ ഷൂട്ടിങ് തന്നെ നിര്‍ത്തിവെച്ചു.

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന 'ബി.ടെകിന്റെ' ലൊക്കേഷനിലാണ് സംഭവം. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര്‍ പോലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പോലീസുകാരായി അഭിനയിച്ചതാണ് സിനിമയ്ക്കും മറ്റ് താരങ്ങള്‍ക്കും പണിയായത്.

സിനിമാ ഷൂട്ടിംഗിനിടെ പോലീസുകാരായി വേഷമിട്ട ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ യഥാര്‍ത്ഥ പോലീസ് ആയി ലാത്തിവീശി, പിന്നീട് ലൊക്കേഷനില്‍ നടന്നത് കൂട്ടത്തല്ല്; ആസിഫ് അലിക്കും അപര്‍ണയ്ക്കും അജുവര്‍ഗീസിനും ലാത്തിയടിയും മര്‍ദനവും, മര്‍ദിച്ചത് അന്യ ഭാഷക്കാര്‍

ലാത്തിച്ചാര്‍ജ് സീനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അസ്സലായി തന്നെ അഭിനയിച്ചു. അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ക്കും തല്ല് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fight in Asif Alis Btech movie location, Bangalore, News, Cinema, Entertainment, Attack, Police, Director, Asif Ali, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia