'മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തിയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനം'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ ഹര്‍ജി, തലസ്ഥാനത്തെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 25.01.2022) കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകള്‍ ഹൈകോടതിയില്‍. ഞായറാഴ്ചകളില്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞ സര്‍കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി

മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തിയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ തിയേറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

'മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തിയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനം'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ ഹര്‍ജി, തലസ്ഥാനത്തെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം


50 ശതമാനം ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 

തിങ്കളാഴ്ച തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഫിയോക് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.

Aster mims 04/11/2022 Keywords:  News, Kerala, State, Kochi, Theater, Cinema, High Court of Kerala,COVID-19, Trending, Business, Finance, FEUOK Petition against theater closing  covid restrictions in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia