മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം നിര്‍മിച്ചത് മതമൗലികവാദികളുടെ തുക ഉപയോഗിച്ചാണെന്ന പരാമര്‍ശം; ജൂറി അംഗം എന്‍ ശശിധരനെതിരെ പരാതിയുമായി ഫെഫ്ക
Oct 22, 2021, 11:06 IST
കൊച്ചി: (www.kvartha.com 22.10.2021) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അംഗം എന്‍ ശശിധരനെതിരെ പരാതി നല്‍കി ഫെഫ്ക. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം മതമൗലികവാദികളുടെ തുക
ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന എന്‍ ശശിധരന്റെ ആരോപണത്തിനെതിരെ ഫെഫ്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും കത്തയച്ചു.
ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന എന്‍ ശശിധരന്റെ ആരോപണത്തിനെതിരെ ഫെഫ്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും കത്തയച്ചു.
എന്‍ ശശിധരന്‍ നടത്തിയ പ്രസ്താവനകള്‍ അപലപനീയമാണെന്നും ആരോപണത്തിന്റെ അടിസ്ഥാനം അദ്ദേഹം വിശദീകരണമെന്നും ഫെഫ്ക ആവശ്യപ്പെടുന്നു. അവാര്‍ഡ് ജേതാക്കളെ അടച്ച് ആക്ഷേപിക്കുന്ന വസ്തുതാരഹിതമായ പ്രസ്താവനകള്‍ പിന്‍വലിച്ച് എന്‍ ശശിധരന്‍ മാപ്പ് പറയണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ കത്തില്‍ പറയുന്നു.
അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളില്‍ അവാര്‍ഡ് സംബന്ധിച്ച വിവാദ പ്രസ്താവങ്ങളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.
പുരസ്‌കാര നിര്‍ണയ സമിതിയില്‍ തന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും പരിഗണനയും ലഭിച്ചില്ലെന്നും, താന്‍ അപമാനിക്കപ്പെട്ടുവെന്നുമായിരുന്നു ശശിധരന്‍ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഒരിക്കലും ഒരു മികച്ച സിനിമയായോ, സ്ത്രീ പക്ഷത്ത് നില്‍കുന്ന ചിത്രമായോ കാണാന്‍ സാധിക്കില്ലെന്നും മതമൗലിക വാദികളുടെ പണം കൊണ്ടാണ് ചിത്രം നിര്‍മിച്ചത് എന്നുമായിരുന്നു ശശിധരന്‍ പറഞ്ഞിരുന്നത്.
ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തി ശശിധരന്‍ രംഗത്തെത്തിയിരുന്നു. 'അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്‌കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു. മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മിതി തികച്ചും വസ്തുതാവിരുദ്ധമാണ്,' എന്നാണ് ഫേസ്ബുകില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.