കർഷക സമരം; നിലപാട് അടുത്ത തവണ അറിയിക്കാമെന്ന് മോഹൻലാൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.02.2021) കർഷക സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി താരങ്ങൾ മുന്നോട്ട് വന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിക്കാൻ തയാറാകാതെ മോഹൻലാൽ. കൊച്ചിയില്‍ താര സംഘടനായ അമ്മയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന വേളയിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നടനോട് ചോദ്യം ഉയര്‍ന്നത്. എന്നാൽ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സമരത്തെ പറ്റി നമുക്ക് അടുത്ത തവണ പ്രതികരിക്കാം. അപ്പോൾ നിലപാട് പറയാം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത് അതിനല്ലല്ലോ. ഏത് സദസ് എന്നത് കൂടിയുണ്ടല്ലോ എന്നും മോഹൻലാൽ പറഞ്ഞു.

ഇതിനോടകം തന്നെ കര്‍ഷക സമരത്തെ അനുകൂലിച്ചും എതിര്‍ത്തും പല സിനിമാ താരങ്ങളും സച്ചിൻ ടെണ്ടുല്‍ക്കര്‍ ഉള്‍പെടെയുള്ള കായിക താരങ്ങളും മുന്നോട്ട് വന്നിരുന്നു. ബോളിവുഡിലെ പ്രധാന താരങ്ങള്‍ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണയെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് അക്ഷയ് കുമാറും അജയ് ദേവ്ഗണും ഉള്‍പ്പെടെയുള്ള പല താരങ്ങളും പ്രതികരിച്ചത്.
Aster mims 04/11/2022

കർഷക സമരം; നിലപാട് അടുത്ത തവണ അറിയിക്കാമെന്ന് മോഹൻലാൽ

എന്നാല്‍ സോനാക്ഷി, തപ്‌സി പന്നു ഉള്‍പെടെയുള്ള ബോളിവുഡ് താരങ്ങളും സലീം കുമാര്‍, ബാബു ആന്റണി, ജൂഡ് ആന്റണി ജോസഫ്, ഹരീഷ് പേരടി തുടങ്ങിയ മലയാള സിനിമാ താരങ്ങളും കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതികരിച്ചത്.

ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് എന്നിവര്‍ വിദേശ സെലിബ്രിറ്റികള്‍ അഭിപ്രായം പറഞ്ഞതിനെ എതിര്‍ക്കുകയാണ് ചെയ്തത്. പലവിധ അഭിപ്രായം ഉയരുന്ന ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനോടും ചോദ്യം ഉയര്‍ന്നത്. നേരത്തെ നോട്ട് നിരോധനം ഉള്‍പെടെയുള്ള നരേന്ദ്ര മോദി സര്‍കാറിന്റെ നടപടികളെ മോഹന്‍ലാല്‍ പിന്തുണച്ചത് വലിയ വിവാദത്തിലോട്ട് നയിച്ചിരുന്നു.

Keywords:  News, Kerala, State, Farmers, Strike, Mohanlal, Amma, Actor, Cinema, Film, Entertainment, Narendra Modi, Prime Minister, Farmers' strike, Farmers' strike; Mohanlal says he will announce his stand next time.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script