മുഖം കാണിച്ചൂടെ, അല്ലിമോളെ കാണാന്‍ കൊതിയാകുന്നു; സുപ്രിയ പങ്കുവെച്ച വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്ന പൃഥ്വിരാജിന്റെ മകളുടെ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകര്‍
Jan 29, 2021, 14:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.01.2021) പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് നിരവധി ആരാധകരുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ വീട്ടിലെ വളര്‍ത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം വ്യക്തമല്ല. പതിവുപോലെ, അല്ലിമോളുടെ മുഖം കാണിച്ചൂടെ, അല്ലിമോളെ കാണാന്‍ കൊതിയാകുന്നു.. മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കൂ എന്ന അപേക്ഷയുമായി ആരാധകര്‍ക്കൊപ്പം അല്ലി ഫാന്‍സും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തന്‍ അതിഥിയാണ് സോറോ. പൃഥ്വിയുടെ ലോക്ഡൗണ്‍ കാല പോസ്റ്റുകളില്‍ പലപ്പോഴും സോറോയും അതിഥിയായി കടന്നുവരാറുണ്ട്. സുപ്രിയയുടെ മടിയില്‍ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങള്‍ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
മകളുടെ വിശേഷങ്ങളും മകള്‍ വരച്ച ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. അതില്‍ ഒന്ന് അല്ലിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.