സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി വീണ്ടും ശിവകുമാര്‍; ഏറ്റെടുത്ത് ട്രോളന്‍മാര്‍

 


ചെന്നൈ: (www.kvartha.com 07.02.2019) സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി ട്രോളന്‍മാരുടെ കരടായി വീണ്ടും ശിവകുമാര്‍. സെല്‍ഫി എടുക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അത് അനുവാദം ചോദിച്ച് തന്നെ എടുക്കണമെന്ന് നിര്‍ബന്ധമുള്ള ആളാണ് സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാര്‍. കുറച്ച് നാളുകള്‍ക്കു മുമ്പ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന ശിവകുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ആ സംഭവത്തിന്റെ ചൂടാറുന്നതിനുമുമ്പുതന്നെ മറ്റൊരു ആരാധകന്റെ ഫോണും തട്ടിമാറ്റി ശിവകുമാര്‍ വീണ്ടും ട്രോളന്‍മാരുടെ പിടിയിലായിരിക്കയാണ്.
സെൽഫിയെടുക്കാനായി അടുത്തേയ്ക്ക് വന്നയാളുടെ ഫോൺ തട്ടിത്താഴെയിടുന്ന ശിവകുമാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി വീണ്ടും ശിവകുമാര്‍; ഏറ്റെടുത്ത് ട്രോളന്‍മാര്‍

സംവിധായകൻ ഇ രാമദോസ്സിന്റെ വീട്ടിൽ നടന്ന വിവാഹചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വേദിയിലേയ്ക്ക് ശിവകുമാര്‍ നടന്നുവരുമ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ സെല്‍ഫി എടുക്കാന്‍ ഓടിയെത്തി. എന്നാല്‍ അയാളെ കണ്ടഭാവം നടിക്കാതെ മുന്നോട്ട് നടന്ന ശിവകുമാര്‍ തന്റെ കൈ കൊണ്ട് ഫോണ്‍ തട്ടിമാറ്റുകയായിരുന്നു. അനുവാദം ചോദിക്കാതെ സെൽഫിയെടുക്കാൻ വന്നതാണ് നടനെ ചൊടിപ്പിച്ചത്. ചുറ്റും നിരവധിയാളുകൾ നിൽക്കുമ്പോഴായിരുന്നു ശിവകുമാറിന്റെ നടപടി.

കഴിഞ്ഞ ഒക്ടോബറിലും സെൽഫിയെടുക്കാൻ വന്ന യുവാവിനോട് സമാനമായ രീതിയിൽ ശിവകുമാർ പ്രതികരിച്ചിരുന്നു. ചെന്നൈയിൽ ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശിവകുമാർ. സെൽഫിയെടുക്കുന്ന യുവാവിന്റെ അടുത്തെത്തി ഫോൺ തട്ടിയെറിഞ്ഞു. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ശിവകുമാറിന്റെ പുതിയ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്തായാലും താരത്തെ ട്രോളന്മാര്‍ വെറുതെ വിടുന്ന ലക്ഷണമില്ല. രജനി ചിത്രം 2.0യിലെ പക്ഷിരാജനായാണ് ശിവകുമാറിനെ ട്രോളന്മാര്‍ താരതമ്യം ചെയ്യുന്നത്.

ശിവകുമാറിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 70 കഴിഞ്ഞ താരം അഹങ്കാരിയാണെന്നായിരുന്നു വിമർശനം. ശിവകുമാറിനെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാതെ അകന്ന് നിന്ന് സെൽഫിയെടുത്ത യുവാവിനോടുള്ള താരത്തിന്റെ പ്രതികരണം അൽപ്പം കടന്നുപോയി എന്നാണ് അദ്ദേഹത്തിൻരെ ആരാധകർ പോലും കുറ്റപ്പെടുത്തിയത്.

സെല്‍ഫിയുമായി ബന്ധപ്പെട്ട് ആദ്യം ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ശിവകുമാര്‍ തന്നെ എത്തിയിരുന്നു. 'ഫോട്ടോ എടുക്കുന്ന കാര്യത്തില്‍ യാതൊരു പ്രശ്‌നവും ഇല്ലാത്ത ആളാണ് ഞാന്‍. വിമാനത്താവളത്തിലോ അല്ലെങ്കില്‍ ആയിരംപേര്‍ കൂടുന്ന ചടങ്ങിലോ എത്ര ഫോട്ടോയ്ക്ക് വേണമെങ്കിലും ഞാന്‍ നിന്നും തരും. പക്ഷേ അതിന് എന്റെ കയ്യില്‍ നിന്നും അനുവാദം ചോദിക്കണമെന്നത് സാധാരണ മര്യാദയാണ്. സെലിബ്രിറ്റി ആരുടെയും പൊതുസ്വത്തല്ല.' എന്നും ശിവകുമാര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ സംഭവത്തിൽ ഖേദപ്രകടനം നടത്താൻ അദ്ദേഹം തയാറായിരുന്നു. നിരവധിയാളുകൾ തെറ്റ് തന്റെ ഭാഗത്താണെന്ന് കരുതിയതുകൊണ്ടാണ് ഖേദപ്രകടനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോൺ നഷ്ടപ്പെട്ട ആരാധകന് പുതിയ ഫോൺ വാങ്ങി നൽകാനും താരം തയാറായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fan tries to take selfie with Sivakumar. Actor knocks his phone away. Again, chennai, News, Cinema, Entertainment, Social Network, Criticism, Video, Mobile Phone, National.










ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia