'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്'; സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്ന പാട്ടുകാരി റാണു മണ്ഡാലിന്റെ വീഡിയോ പുറത്ത്

 


ന്യൂഡല്‍ഹി: (www.kvartha.com 05.11.2019) റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്ന് അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ ലതാ മങ്കേഷ്‌കറുടെ ' ഏക് പ്യാര്‍ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിച്ച റാണു മണ്ഡല്‍ സോഷ്യല്‍ മീഡിയയിലടക്കം താരമായിരുന്നു. എന്നാല്‍, റാണുവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ആണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്.

 'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്'; സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്ന പാട്ടുകാരി റാണു മണ്ഡാലിന്റെ വീഡിയോ പുറത്ത്

മുംബൈ സ്വദേശിയായ ഭര്‍ത്താവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ റാണു ട്രെയിനുകളിലും പ്ലാറ്റ് ഫോമിലും പാട്ടുപാടിയാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച് രണാഘട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്ന് പാടുന്ന റാണു മണ്ഡാലിന്റെ പാട്ട് കേള്‍ക്കാനിടയായ ഒരു യുവ ടെക്കി അത് റെക്കോര്‍ഡു ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയുമായിരുന്നു. ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

ഇതോടെ റാണുവിന്റെ ജീവിതവും മാറി മറഞ്ഞു. ലതാ മങ്കേഷ് കറിന്റെ സ്വരമാധുര്യമുള്ള റാണയെ തേടി സിനിമയിലടക്കം പാട്ടുപാടാന്‍ അവസരം വന്നു. സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ 'ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍' എന്ന ചിത്രത്തില്‍ റാണുവിന് പാടാന്‍ അവസരം കൊടുത്തു. അതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ പരിപാടി അവതരിപ്പിക്കാന്‍ നിരവധി അഭ്യര്‍ത്ഥനകളാണ് റാണുവിനെ തേടിയെത്തിയത്. ഏഷ്യാനെറ്റിലെ കോമഡി പരിപാടികളിലടക്കം റാണു പങ്കെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fan asks Ranu Mondal for a selfie, her reaction shocks social media users!,New Delhi, News, Video, Cinema, Social Network, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia