മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന്, അനിയന്റെ ഘാതകർക്ക് മുന്നിൽ നിയമം നോക്ക് കുത്തിയായപ്പോൾ അങ്കത്തിനിറങ്ങിയ പടയാളിയായ നായകൻ' ഹൈദർ മരക്കാർക്ക് മരണ ശിക്ഷ വിധിച്ച നരസിംഹ മന്നാടിയാർ സിനിമാ പ്രേമികളെ ആവേശ മുൾമുനയിൽ നിർത്തിയിട്ട് 24 വർഷം, 'ധ്രുവം' സിനിമയിലേക്ക് ഒരെത്തി നോട്ടം
Jan 27, 2017, 20:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുബ്‌നാസ് കൊടുവള്ളി
നരസിംഹ മന്നാടിയാർ എന്ന നാടുവാഴിയായ നായകൻറെ അവിശ്വസനീയമായ തേരോട്ടമായിരുന്നു ഈ സിനിമ. ഹൈദർ മരക്കാർ എന്ന എതിരാളിയുടെ കത്തിക്ക് ഇരയാകേണ്ടി വന്ന നരസിംഹ മന്നാടിയാരുടെ അനിയൻ വീരസിംഹ മന്നാടിയാരുടെ കൊലപാതകത്തിന് പകരംവീട്ടുന്ന ശക്തനായ നായക കഥാപാത്രം.
നിയമം കയ്യിലെടുക്കാതെ തന്നെ കോടതിയുടേയും പോലീസിന്റേയും സഹായത്തോടെ ഹൈദർ മരക്കാരെ ജയിലിലാക്കുന്നു , എന്നാൽ പണത്തിന്റെ സ്വാധീനവും രാഷ്ട്രീയ പ്രഭുക്കന്മാരുമായുള്ള ബന്ധവും മരക്കാരെ രക്ഷപ്പെടുത്തിക്കൊണ്ടേയിരുന്നു . നിയമം ഹൈദർ മരക്കാരെ കൊല്ലാനല്ല, മറിച്ച് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയ നരസിംഹ മന്നാടിയാർ അവസാനം പ്രതികാരം ചെയ്യാൻ നേരിട്ടിറങ്ങുന്നു.
നരസിംഹ മന്നാടിയാരായി മമ്മൂട്ടി അഭിനയിച്ചെന്ന് പറയാൻ കഴിയില്ല, അവിടെ മമ്മൂട്ടിയില്ലായിരുന്നു, നരസിംഹ മന്നാടിയാർ മാത്രം, മന്നാടിയാർക്ക് പറ്റിയ എതിരാളി ഹൈദർ മരക്കാരായി ടൈഗർ പ്രഭാകർ ജീവിച്ചു, സുരേഷ് ഗോപി, ജയറാം, വിക്രം, വിജയ രാഘവൻ ജനാർദ്ധനൻ, ഗൗതമി, രുദ്ര തുടങ്ങി അക്കാലത്തെ മികച്ച താരങ്ങളെല്ലാം ചിത്രത്തിൽ അണി നിരന്നു.
ഒരു നാട്ടു രാജാവ് എങ്ങനെയായിരിക്കണമെന്ന് നരസിംഹ മന്നാടിയാർ തന്റെ ജീവിതം കൊണ്ട് കാണിച്ച് തന്നു,
എച്ചിക്കാശിന് വേണ്ടി പ്രേമിച്ച പെണ്ണിനെ വരെ ഒഴിവാക്കുന്ന പണക്കൊതിയന്മാരും സ്ത്രീധനത്തിന് വേണ്ടി പെൺകുട്ടികളുടെ അച്ഛനമ്മമാരുടെ കണ്ണീർ വറ്റിക്കുന്ന എമ്പോക്കികളും നരസിംഹ മന്നാടിയാരുടെ പ്രവർത്തി കണ്ട് മൂക്കത്ത് വിരൽ വെച്ചു. സ്വന്തം കടക്കാരിയായ പെൺകുട്ടിയെ കല്യാണം കഴിച്ച മന്നാടിയാർ ലോക പുരുഷന്മാർക്ക് തന്നെ അഭിമാനമായി. ഒരുപാട് പെൺകുട്ടികളുടെ സ്വപ്ന നായകാനായി. ‘എനിക്ക് തരാനുള്ള പൈസ നീ എങ്ങനെ തന്ന് തീർക്കുമെന്ന് ചോദിക്കുന്ന മന്നാടിയാരോട് അവിടുന്ന് പറയുന്ന എന്ത് ജോലിയും ചെയ്യാമെന്ന് മൈഥിലി അരുളുന്നു’. അവൾക്കറിയാമായിരുന്നു എന്ത് ജോലി ചെയ്താലും കടം വീട്ടാൻ കഴിയില്ലെന്ന്. എന്നാൽ അവൾ മന്നാടിയാർ എന്ന മനുഷ്യനെ മനസ്സിലാക്കിയിട്ടിലായിരുന്നു ‘നരസിംഹ മന്നാടിയാരുടെ ഭാര്യയാകാൻ കഴിയുമോ' എന്ന് മന്നാടിയാർ ചോദിക്കുമ്പോൾ മൈഥിലിയുടെ മുഖത്ത് വിരിഞ്ഞ സ്വർണത്തിളക്കം! ആ തിളക്കത്തിന്റെ മാറ്റ് ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ഇത്രയും മനോഹരമായ ഒരു പ്രൊപോസൽ സീൻ ലോക സിനിമയിൽ വേറെ ഇല്ലെന്ന് ഉറപ്പായിട്ടും പറയാം . അനിയനെ കൊന്നവരെ നിയമവും പോലീസും രക്ഷിക്കാനെത്തുമ്പോൾ മന്നാടിയാർ നേരിട്ടിറങ്ങുകയാണ്. മൈഥിലിയുടെ കണ്ണുകൾ നോക്കി മന്നാടിയാർ പറയുന്നു, എന്റെ അനിയനെ കൊന്നവരോട് ക്ഷമിക്കാൻ താൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല ക്ഷത്രിയനാണ്, അതെ മന്നാടിയാർ ക്ഷത്രിയനാണ്. നീതിക്ക് വേണ്ടി നിലക്കൊള്ളുന്നവൻ നേരും നെറിയുമുള്ള ക്ഷത്രിയൻ, സ്വന്തം ജീവൻ പണയപ്പെടുത്തി ഭദ്രന് അഭയം കൊടുത്ത ക്ഷത്രിയൻ, അഭയം കൊടുത്തവനെ സംരക്ഷിക്കുന്ന മന്നാടിയാർ ,
1993 ജനുവരി 27 നാണ് ധ്രുവം റിലീസായത്, എസ് എൻ സാമി തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ഈ ചിത്രം എസ് പി വെങ്കടേഷിന്റെ അടിപൊളി ഗാനങ്ങൾ കൊണ്ടും ദിനേശ് ബാബുവിന്റെ ക്യമറ കൊണ്ടും സമ്പന്നമായി. 24 വർഷങ്ങൾക്ക് ശേഷം ഈ സിനിമയെ ഓർക്കുമ്പോൾ ഇനിയും അടങ്ങിയിട്ടില്ലാത്ത ഹൈദർ മരക്കാരോടുള്ള പക ഓരോ പ്രേക്ഷകന്റെയും നെഞ്ചിൽ ഇപ്പോഴും ആളിക്കത്തുന്നുണ്ട്.
നിയമം കയ്യിലെടുക്കാൻ മന്നാടിയാരെ പ്രേരിപ്പിച്ച കോടതിയോടും പോലീസിനോടും സിനിമാ പ്രേക്ഷകർക്ക് വെറുപ്പാണ്; അത് കൊണ്ടല്ലേ മൈഥിലിയെ വീട്ടിൽ തനിച്ചാക്കി മന്നാടിയാർക്ക് ജയിലിൽ പോകേണ്ടി വന്നത്? 24 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന മന്നാടിയാർ ഇനിയെങ്കിലും തിരിച്ച് വരുമോ? ആ വീട്ടിൽ ഇപ്പോൾ ആരാണുള്ളത്? മൈഥിലിക്ക് ഇനിയാരുണ്ട് ? ആ നാട്ടുകാരെ ഇനി ആര് സഹായിക്കും? ഭദ്രൻ മന്നാടിയാർക്ക് പകരമാകുമോ? ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ ഓരോ മലയാളിയുടേയും മനസ്സിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Famous Malayalam movie 'Dhruvam' turns 24 year. The film is Directed by Joshi and penned by SN Swaami. Starred Mammootty, Gouthami, Suresh gopi, Jyaram, the story narrates Narasimha mannatiyar who loose his brother VeeraSimha Mannatiyar as Tthe villain Hydar Marakkar kill him

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.