SWISS-TOWER 24/07/2023

പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റ് ശശിധരന്‍ അന്തരിച്ചു; കൂടുതല്‍ പാട്ടുകളും ഇളയരാജയ്‌ക്കൊപ്പം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 01.02.2021) പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റ് ശശിധരന്‍ അന്തരിച്ചു. തമിഴ് ചലച്ചിത്ര സംഗീതരംഗത്തെ പ്രമുഖ ബേസ് ഗിറ്റാര്‍ വാദകരില്‍ പ്രധാനിയാണ് ശശിധരന്‍ . ചിന്ന ചിന്ന വണ്ണ കുയില്‍, കൊടിയിലേ മല്ലികപ്പൂ, ആശൈ നൂറു വഗൈ തുടങ്ങി നൂറു കണക്കിന് തമിഴ് ഗാനങ്ങള്‍ക്കു വേണ്ടി ഗിറ്റാര്‍ വായിച്ചാണ് ശശിധരന്‍ ശ്രദ്ധേയനാകുന്നത്. ഇളയരാജയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കൂടുതല്‍ പാട്ടുകളും.

1982 മുതലാണ് മലയാളികള്‍ക്കു ബേസ് ഗിറ്റാര്‍ എന്ന സംഗീത ഉപകരണം ഏറെ പരിചിതമാകുന്നത്. 'ഓളങ്ങള്‍' എന്ന ചിത്രത്തിനു വേണ്ടി ഒഎന്‍വി കുറുപ്പ് എഴുതി ഇളയരാജ ചിട്ടപ്പെടുത്തിയ 'തുമ്പീ വാ...' എന്ന ഗാനത്തിലൂടെ. ഇന്നും ആ പാട്ടിന്റെ ഈണം പുതുമയുള്ളതായി തന്നെ നില നില്‍ക്കുന്നു. പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റ് ശശിധരന്‍ അന്തരിച്ചു; കൂടുതല്‍ പാട്ടുകളും ഇളയരാജയ്‌ക്കൊപ്പം
Aster mims 04/11/2022
ഇത്തരത്തില്‍ നിരവധി പാട്ടുകള്‍ക്കു വേണ്ടി ബേസ് ഗിറ്റാറില്‍ ഈണമൊരുക്കിയ ശശിധരന്‍ സംഗീതരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിന് നിരവധി ആരാധകരുമുണ്ട്. ചലച്ചിത്ര സംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പെടെ നിരവധി പേര്‍ ശശിധരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Keywords:  Famous bass guitarist Sasidharan has passed away, Chennai, News, Cinema, Malayalee, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia