കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഒരുവര്‍ഷം; മരണത്തിലെ ദുരൂഹത നീക്കാത്തതില്‍ കുടുംബം നടത്തിവന്ന നിരാഹാരം അനിശ്ചിതകാല സമരമാക്കി
Mar 6, 2017, 13:51 IST
ചാലക്കുടി: (www.kvartha.com 06.03.2017) കലാഭവന്‍ മണി വിടവാങ്ങിയിട്ട് തിങ്കളാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ മരണത്തിന്റെ ദുരൂഹത ഇതുവരെ നീങ്ങിയില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ചാലക്കുടി കലാമന്ദിറില്‍ നടത്തിവന്നിരുന്ന മൂന്നുദിവസത്തെ നിരാഹാരം അനിശ്ചിതകാലത്തേക്കാക്കി.
സഹോദരന്‍ രാമകൃഷ്ണന്‍ ആണ് ജ്യേഷ്ടന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്. രാമകൃഷ്ണന്റെ സമരത്തോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇതുകൂടി കണക്കിലെടുത്താണ് സമരം അനിശ്ചിതകാലത്തേക്കു നീട്ടുന്നത്.
മണിയുടെ ശരീരത്തിലെ വിഷാംശം അറിയാന്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തുന്നത്. മണിയുടെ മരണം സ്വാഭാവിക മരണമാക്കി മാറ്റാനാണ് പോലീസിന്റെ ശ്രമമെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടും പുനഃപരിശോധനയ്ക്കായി നാഷണല്‍ ലാബിലേക്ക് അയച്ചത് ഈ ഉദ്ദേശത്തോടെയാണ്. സീല്‍ ചെയ്യാതെ അയച്ച അവയവ ഭാഗങ്ങള്‍ ഏതു സാഹചര്യത്തിലാണ് നാഷണല്‍ ലാബില്‍ സ്വീകരിച്ചതെന്നും രാമകൃഷ്ണന്‍ ചോദിച്ചു.
അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുതന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍പോലും പ്രതികള്‍ക്ക് അനുകൂലമായി പോലീസ് എഴുതിയെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
നേരത്തെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടതാണെങ്കിലും ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. മരണത്തിന് മുമ്പുള്ള ദിവസം പാഡിയിലെ ഔട്ട് ഹൗസില്‍ സിനിമാക്കാര്‍ക്ക് വേണ്ടി മണി നടത്തിയ മദ്യസത്ക്കാരത്തില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
Also Read:
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയോട് വണ്‍വേ ട്രാഫിക്ക് പ്രണയം; വരന്റെ വീട്ടുകാരെ വിളിച്ച് വിവാഹം മുടക്കാന്‍ശ്രമിച്ച യുവാവിനെ പോലീസ് പൊക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Family members of Kalabhavan Mani to go for hunger strike, Chalakudy, Brother, Police, Allegation, Hospital, Treatment, Report, Cinema, Entertainment, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.