നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത; തിരുവനന്തപുരം സ്വദേശിയായ യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്
Apr 1, 2020, 16:46 IST
തിരുവനന്തപുരം: (www.kvartha.com 01.04.2020) നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ ആണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ലാലിന്റെ ഏതോ സിനിമയിലെ മരിച്ചു കിടക്കുന്ന ഫോട്ടോ സഹിതം തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ചു മരിച്ചു എന്ന രീതിയിലാണ് വ്യാജ വാര്‍ത്ത പരത്തുന്നത്. സമീര്‍ എന്നയാളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും വിമല്‍ കുമാര്‍ പറയുന്നു.
മാര്‍ച്ച് 31 ന് രാത്രി മുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഒരു സിനിമയിലെ മരണരംഗത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രചിരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഈ ആള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതായി വിമല്‍കുമാര്‍ പറഞ്ഞു.
സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. പ്രചരിപ്പിച്ചയാളുടെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിമല്‍കുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്;
ഇയാളുടെ പേര് സമീര്‍. 7025878710 അയാളുടെ ഫോൺ നമ്പർ ആണ്.
മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി
"തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു" എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Keywords: Fake news on actor Mohanlal, Thiruvananthapuram, News, Cine Actor, Cinema, Mohanlal, Social Network, Complaint, Facebook, Post, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.