വിരമിച്ച ശേഷം ഫഹദ് ബാഴ്സിലോണയിലേക്ക് പറക്കും; ഊബര്‍ ഡ്രൈവറായി സ്പെയിന്‍ മുഴുവന്‍ കറങ്ങണമെന്നും ആഗ്രഹം
Sep 12, 2020, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.09.2020) കോവിഡ് കാലത്തെ പ്രതിസന്ധികളെ എങ്ങനെ കലാസൃഷ്ടിയാക്കി മാറ്റാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഫഹദ്ഫാസിലിന്റെ പുതിയ ചിത്രം സി യു സൂണ്‍. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സി യു സൂണ്‍ മലയാള സിനിമയല്ലെന്നും ചെറിയ സ്‌ക്രീനില്‍ പിറന്ന സിനിമയാണെന്നും ഫഹദ് പറയുന്നു. സബ്ടൈറ്റില്‍ ഉള്ളതിനാല്‍ ലോകത്ത് എവിടെയുള്ളവര്‍ക്കും ചെറിയ സ്‌ക്രീനിലൂടെ ഈ സിനിമ ആസ്വദിക്കാാം- ഫഹദ് പറയുന്നു.
2002ല്‍ ബ്രസീലില്‍ ഇറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ നോക്കൂ. ഫെര്‍നാഡോ മെയ്റലിസും കാതിയ ലുണ്ടും ഒരു പ്രത്യക നഗരത്തെ കുറിച്ചാണ് ആ സിനിമയില്‍ പറയുന്നത്. ലോകത്തെല്ലായിടത്തുമുള്ള പ്രേക്ഷകര്‍ ആ സിനിമ ആസ്വദിച്ചു. വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു. കൊച്ചു കേരളത്തിലിരുന്ന് ഞാനും സുഹൃത്തുക്കളും ആ സിനിമ കണ്ടു. അതാണ് ആഗോള പ്രേക്ഷകരുടെ ശക്തി. സി യു സൂണ്‍ ഒരു പരീക്ഷണ ചിത്രമാണ്. ലോക് ഡൗണ്‍ കാലം നമ്മളുടെ ജീവിതത്തെ ഡിജിറ്റലാക്കി മാറ്റി. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയത്. ലോക് ഡൗണിന് മുമ്പും ഈ മാറ്റം കണ്ടുതുടങ്ങിയിരുന്നു.
ഓസ്‌ക്കാര്‍ നേടിയ സിനിമകളായ റോമ, പാരസൈറ്റ് എന്നിവ ഇഗ്ലീഷ് ചിത്രങ്ങല്ലാതിരുന്നിട്ടും മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ ലഭിച്ചു. ഞാന്‍ അഭിനയിച്ച കുമ്പളിങ്ങി നൈറ്റ്സ് ആമസോണ്‍ പ്രൈമിലും യുട്യൂബിലും വൈറലായി. പല ഭാഷകളിലും വ്യത്യസ്തമായ തരത്തിലുമുള്ള സിനിമകളാണിതെല്ലാം. എന്നാല്‍ ലോകത്തുള്ള എല്ലാ പ്രേക്ഷകരുമായും ഇവ സംവദിക്കുന്നു എന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത. തമിഴ്, മലയാളം, ഹിന്ദി, മറാത്തി, ബംഗാളി, അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷയിലുള്ള സിനിമയാകട്ടെ ഫോര്‍മുല എന്ന സാധനം ഇല്ലാതായി. പ്രമേയം മാത്രമാണ് പ്രധാനമെന്നും താരം പറയുന്നു.
ഭാവിയില്‍ കഥ പറയാന്‍ ഏത് പ്ളാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക എന്ന് പ്രവചിക്കാനാകില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കഥ പോകുന്ന കാലം വരുമായിരിക്കും. ഇപ്പോള്‍ തിയേറ്ററും ഒടിടി പ്ലാറ്റ്ഫോമും അത്യാവശ്യമാണ്. ഒരു സിനിമയുടെ ആദ്യഭാഗം ഒടിടിയിലും രണ്ടാംഭാഗം തിയേറ്ററിലും റിലീസ് ചെയ്യ്ത് പരീക്ഷിക്കാമെന്നും കാരം പറഞ്ഞു. നടനാണെങ്കിലും സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ട് കുടുംബം, സ്വകാര്യജീവിതം, ഭാര്യ എന്നിവയെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. കൂടെയുള്ള ചിലരാണ് ഫെയിസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത്. വാട്സ്ആപ്പ് പോലും ഉപയോഗിക്കാറില്ല.
അഭിനയ ജീവിത്തതില്‍ നിന്ന് വിരമിച്ച ശേഷം സ്പെയിനിലെ ബാഴ്സിലോണയിലേക്ക് പോകാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞു. അവിടെ ഒരു ഊബര്‍ ഡ്രൈവറായി ശിഷ്ടകാലം ജീവിക്കണം. സ്പെയിന്‍ മുഴുവന്‍ കറങ്ങിനടക്കണം- ഫഹദ് പറഞ്ഞു നിര്‍ത്തി.
Keywords: Fahad's retirement plan is to move to Barcelona, become an Uber driver and driving across Spain, Fahad Fazil, Actor, Mollywood, Cinema, Spain, Uber, OTT, Digital, Lockdown, Facebook, Cinema, Entertainment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.