ഫഹദ് ഫാസിൽ- ശിവാ കാർത്തികേയൻ ഒന്നിക്കുന്ന തമിഴ് സിനിമ ‘വേലൈക്കാരൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Dec 6, 2017, 12:35 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.12.2017) ഫഹദ് ഫാസിൽ- ശിവാ കാർത്തികേയൻ ഒന്നിക്കുന്ന 'വേലൈക്കാരൻ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻ രാജയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വലിയപ്രതീക്ഷ നൽകുന്നതാണ്.
ശിവാ കാർത്തികേയനും നയൻ താരയുമാണ് ചിത്രത്തിലെ നായകനും നായികയുമാകുന്നത്. ഫഹദ് വില്ലനാണെന്നാണ് അണിയറ സംസാരം എന്നാൽ സഹ നടനാണെന്നും റിപ്പോർട്ടുണ്ട്.
പ്രേമ, പ്രകാശ് രാജ്, വിജയ് വാസന്ത്, തമ്പി രാമയ്യ, ചാർലി ആർ ജെ ബാലാജി, രോഹിണി, റോബി ശങ്കർ, യോഗി ബാബു, സതീഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
അനൂപ് രവിചന്ദർ എന്ന യുവ സംഗീത സംവിധാകൻ സംഗീതം കൈകാര്യം ചെയ്യുന്ന സിനിമയുടെ നിർമ്മാണം ആർ ഡി രാജയുടെ 24ാം സ്റ്റുഡിയോയാണ്.
മോഹൻ രാജയുടെ അവസാനമിറങ്ങിയ തനി ഒരുവൻ വൻ വിജയമായിരുന്നു.
Summary: Velaikkaran (English: The Worker) is an upcoming Indian Tamil-language action thriller film written and directed by Mohan Raja.Featuring an ensemble cast including Sivakarthikeyan and Fahadh Faasil in the lead roles
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

