ചെഗുവേരയ്ക്ക് ശബ്ദം നൽകി ഫഹദ് ഫാസിൽ

 


തിരുവനന്തപുരം: (www.kvartha.com 11.05.2017) ദുൽഖർ സൽമാൻ നായകനായ കോമ്രേഡ് ഇൻ അമേരിക്ക പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തമായ സിനിമയാണ്. മലയാളത്തിന് പരിചിതമല്ലാത്ത ദേശങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജീവസഖാക്കൾക്കും ചിത്രത്തിൽ അവസരം നൽകുന്നു.

മാക്സും ലെനിനും സ്റ്റാലിനും ചെഗുവേരയുമൊക്കെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ ചെഗുവേരയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് മറ്റാരുമല്ല, സാക്ഷാൽ ഫഹദ് ഫാസിൽ. അജി മാത്യൂ എന്ന പാലാക്കാരാൻ യുവാവ് പ്രണയത്തിലാവുമ്പോഴാണ് മാക്സും ലെലിനും ചെഗുവേരയുമൊക്കെ ചിത്രത്തിൽ രസകരമായി പ്രത്യക്ഷപ്പെടുന്നത്.

ചെഗുവേരയ്ക്ക് ശബ്ദം നൽകി ഫഹദ് ഫാസിൽ

ചിത്രത്തിൽ ചെഗുവേരയ്ക്ക് ശബ്ദം പകർന്നിരിക്കുന്നത് ഫഹദാണ്. ഇക്കാര്യം സംവിധായകൻ അമൽ നീരദും സമ്മതിച്ചു. ഇയ്യോബിൻറെ പുസ്തകം എന്ന അമൽ നീരദ് ചിത്രത്തിൽ ഫഹദായിരുന്നു നായകൻ. മോഹൻരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഫഹദിപ്പോൾ അനുസരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: For those who have seen Dulquer Salmaan's Comrade in America, the character of Che Guevara would have been surprising. And now we have got know that it was none other Fahadh Faasil who lent his voice to the iconic Argentine Marxist revolutionary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia