നസ്രിയ തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഫഹദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 27.04.2021) മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. ഫാസിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം മനോഹരമാക്കുന്ന ഫഹദിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

എന്നാല്‍ തന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ മാജിക് ഒന്നുമില്ലെന്നും പലപ്പോഴും ഭാഗ്യമാണെന്നുമാണ് ഫഹദ് പറയുന്നത്. 'എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്, കാരണം ഞാന്‍ വളരെ ഭാഗ്യമുള്ളയാളാണ്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തിപ്പെടുകയാണ് ഞാന്‍. അല്ലാതെ മാജിക്കോ, എന്തെങ്കിലും റോക്കറ്റ് സയന്‍സോ ഇല്ല, എല്ലാം സംഭവിക്കുന്നതാണ്,' ഫഹദ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. നസ്രിയ തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഫഹദ്
Aster mims 04/11/2022 അടുത്തിടെ ഫഹദിന്റേതായി മൂന്ന് ഓടിടി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സീ യൂ സൂണ്‍, ഇരുള്‍, ജോജി. മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയും ഫഹദ് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് എന്നും റിപോര്‍ടുകളുണ്ട്. സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത് എന്നും റിപോര്‍ടുകളുണ്ട്.

Keywords:  Fahad revealed the nickname that Nazriya calls him, Kochi,News,Fahad Fazil, Actor, Cinema, Report, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script