കാത്തിരിപ്പിന് വിരാമം: ഫഹദ് ഫാസിൽ ചിത്രം 'മാലിക്ക്' ജൂലൈ 15 ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും

 


കൊച്ചി: (www.kvartha.com 01.07.2021) മലയാള പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണിത്. കോവിഡിന്റെ സാഹചര്യത്തിൽ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ജൂലൈ 15ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 2019 സെപ്റ്റംബറിലാണ് മാലിക്കിന്റെ ചിത്രീകരണം തുടങ്ങിയത്.

കാത്തിരിപ്പിന് വിരാമം: ഫഹദ് ഫാസിൽ ചിത്രം 'മാലിക്ക്' ജൂലൈ 15 ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ

ടേക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍.

27 കോടിയോളം മുതല്‍ മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്.

Keywords:  News, Kochi, Fahad Fazil, Film, Cinema, Actor, Entertainment, Kerala, State, Malik, Fahad Fazil new film 'Malik' will be released on July 15.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia