നടു റോഡിൽ സെൽഫി എടുത്ത ബോളിവുഡ് താരത്തിന് പണി കിട്ടി, ആരാധികക്കൊപ്പം ഫോട്ടോയെടുത്ത വരുൺ ധവാന് മുംബൈ പോലീസിന്റെ പിഴ

 


മുംബൈ: (www.kvartha.com 24.11.2017) നടു റോഡിൽ സെൽഫി എടുത്ത ബോളിവുഡ് താരത്തിന് പണി കിട്ടി. വരുൺ ധവാനാണ് ആരാധികക്കൊപ്പം ഫോട്ടോയെടുത്തതിന് മുംബൈ പോലീസ് പിഴ ചുമത്തിയത്. മുംബൈയിലെ തിരക്കേറിയ ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം.

സിഗ്നലിൽ കുടുങ്ങി നിൽക്കുകയായിരുന്ന വരുൺ ധവാന്റെ കാറിന് തൊട്ടടുത്തു കിടന്ന ഓട്ടോറിക്ഷയിലുണ്ടായ ആരാധിക താരത്തോട് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുൺ യുവതിയുടെ ഫോൺ കൈയിൽ വാങ്ങി സെൽഫിയെടുത്തു നൽകി. ഈ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന ഒരു ന്യൂസ് ഫൊട്ടോഗ്രാഫർ പകർത്തുകയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തല കാറിനു പുറത്തിട്ട നടൻ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നു ചിത്രത്തിൽ വ്യക്തമായതോടെ നിയമ നടപടിയുമായി മുംബൈ പോലീസ് എത്തുകയായിരുന്നു.

നടു റോഡിൽ സെൽഫി എടുത്ത ബോളിവുഡ് താരത്തിന് പണി കിട്ടി, ആരാധികക്കൊപ്പം ഫോട്ടോയെടുത്ത വരുൺ ധവാന് മുംബൈ പോലീസിന്റെ പിഴ

‘ഇത്തരം സാഹസം വെള്ളിത്തിരയിൽ ഫലിച്ചേക്കും; റോഡുകളിൽ വേണ്ട. യുവാക്കളുടെ ആരാധനാപാത്രമായ താങ്കളിൽനിന്നു കൂടുതൽ മെച്ചപ്പെട്ട പെരുമാറ്റം പ്രതീക്ഷിക്കുന്നു. പിഴ ചുമത്തിയുള്ള ഇ-ചലാൻ പിന്നാലെ വരുന്നുണ്ട്. എന്നാൽ അടുത്ത പ്രാവശ്യം ശിക്ഷ കടുപ്പമായിരിക്കും’ മുംബൈ പൊലീസ്‌ ട്വിറ്ററിലൂടെ അറിയിച്ചു.

സെൽഫിയെടുക്കുമ്പോൾ വാഹനങ്ങൾ നിശ്ചലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇനി അങ്ങനെ ചെയ്യില്ലെന്നും കൂടുതൽ സുരക്ഷാ പാലിക്കുമെന്നും ധവാൻ മറുപടി പറഞ്ഞു

Summary: Earlier today Mumbai Police issued a challan to actor Varun Dhawan for taking a selfie with a fan from his car and warned him to avoid such antics in future.The official Twitter handle of Mumbai Police shared snapshots of a newspaper article featuring Varun pulling off the selfie stunt on the road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia