SWISS-TOWER 24/07/2023

വനിതയുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ ഭാര്യ; വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് പരാതി, എന്നാല്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്ത വന്നിട്ടും കല്യാണം കഴിയുംവരെ പ്രതികരിച്ചില്ല

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.06.2020) നടി വനിത വിജയകുമാറും പീറ്റര്‍ പോളും വിവാഹിതരായതിന് പിന്നാലെ മുന്‍ ഭാര്യ എലിസബത്ത് ഹെലന്‍ പരാതിയുമായി രംഗത്തെത്തി. താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് വനിതയെ വിവാഹം കഴിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കിക്കൊണ്ടാണ് പരാതി. വടപ്പളനി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് എലിസബത്ത് പരാതി നല്‍കിയത്.

വനിതയുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ ഭാര്യ; വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് പരാതി, എന്നാല്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്ത വന്നിട്ടും കല്യാണം കഴിയുംവരെ പ്രതികരിച്ചില്ല

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പീറ്റര്‍ പോളും മുന്‍ ഭാര്യ എലിസബത്ത് ഹെലനും പിരിഞ്ഞു ജീവിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ വനിതയോ പീറ്ററോ തയാറായിട്ടില്ല.

അതിനിടെ പരാതി നല്‍കാനായി വിവാഹം കഴിയാന്‍ കാത്തിരുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്ത വന്നിരുന്നു.

നടന്‍ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ബിഗ് ബോസില്‍ പങ്കെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയായിരുന്നു വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരം ചെന്നൈയില്‍ വെച്ചാണ് വിവാഹം നടന്നത്. താരത്തിന്റെ മുന്‍ വിവാഹത്തിലെ രണ്ട് മക്കളാണ് ബ്രൈഡ് മേഡായി എത്തിയത്. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍.

Keywords: News, Kerala, Kochi, Actress, Marriage, Wife, Police, Entertainment, Cinema, Ex-wife against Peter Paul following marriage to Actress vanitha Vijayakumar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia