മേരിക്കുണ്ടൊരു കുഞ്ഞാടിലെ 'എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ'എന്ന ഗാനത്തിന് ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും; പ്രോത്സാഹനവുമായി ബന്ധുക്കളും; വീഡിയോ വൈറലായതോടെ ഇരുവരും ആരാണെന്നറിയാന്‍ സോഷ്യല്‍ മീഡിയ

കൊച്ചി: (www.kvartha.com 25.05.2019) മേരിക്കുണ്ടൊരു കുഞ്ഞാടിലെ 'എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ'എന്ന ഗാനത്തിന് ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും. പ്രോത്സാഹനവുമായി ബന്ധുക്കളും ചുവടുകളുമായി ഒപ്പമുണ്ട്. വീഡിയോ വൈറലായതോടെ കിടിലന്‍ ഡാന്‍സുമായെത്തിയ ഇരുവരും ആരാണെന്നറിയാന്‍ സോഷ്യല്‍ മീഡിയ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഈ വയസാംകാലത്തും ഇരുവരും വളരെ ചുറുചുറുക്കോടെയാണ് പാട്ടിന് ചുവടുവെക്കുന്നത്.

മുണ്ടും മേൽമുണ്ടുമൊക്കെ ധരിച്ച് അപ്പൂപ്പനും ചട്ടയും മുണ്ടുമുടുത്ത് അമ്മൂമ്മയും ആടിത്തിമിർക്കുകയാണ്. ഇരുവരുടെയും കയ്യിൽ കുടയുമുണ്ട്. ഡാൻസിനൊപ്പം പാട്ടിന്റെ സന്ദർഭത്തിന് അനുസരിച്ചുള്ള അഭിനയവും കലക്കിയിട്ടുണ്ടെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

മേരിക്കുണ്ടൊരു കുഞ്ഞാടിലെ 'എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ'എന്ന ഗാനത്തിന് ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും; പ്രോത്സാഹനവുമായി ബന്ധുക്കളും; വീഡിയോ വൈറലായതോടെ ഇരുവരും ആരാണെന്നറിയാന്‍ സോഷ്യല്‍ മീഡിയ

ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്. ഭാഗ്യമുള്ള കുടുംബക്കാർ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഊർജ്ജത്തെയാണ് എല്ലാവരും വാഴ്ത്തുന്നത്.

മേരിക്കുണ്ടൊരു കുഞ്ഞാടിലെ 'എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ'എന്ന ഗാനത്തിന് ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും; പ്രോത്സാഹനവുമായി ബന്ധുക്കളും; വീഡിയോ വൈറലായതോടെ ഇരുവരും ആരാണെന്നറിയാന്‍ സോഷ്യല്‍ മീഡിയ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Elderly couple dance goes viral in social media, Kochi, News, Social Network, Video, Dance, Entertainment, Cinema, Song, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia