ഇടഞ്ഞു നില്‍ക്കുന്ന ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി 'ഏകദന്ത'; ടൈറ്റില്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍
Aug 26, 2021, 19:02 IST
കൊച്ചി: (www.kvartha.com 26.08.2021) ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകള്‍ പ്രഖ്യാപിച്ച്, പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകള്‍ ഉണ്ട്. ഈ നിരയിലെ പുതിയ സംഭവമായിരിക്കുകയാണ് ഒറ്റക്കൊമ്പന്‍ എന്ന പേരില്‍ രണ്ടു മാസത്തെ ഇടവേളയില്‍ പ്രഖ്യാപിക്കപ്പെട്ട രണ്ടു ചിത്രങ്ങള്‍.
വന്യമായ പ്രദേശത്ത് ഇടഞ്ഞു നില്‍ക്കുന്ന ഒറ്റക്കൊമ്പുള്ള ആനയുടെ ചിത്രമാണ് 'ഏകദന്ത' എന്ന ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏകദന്ത'. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബാദുഷ എന്‍ എം ആണ് പ്രൊജക്ട് ഡിസൈനര്‍. മലയാള മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍ മഹേഷ് പറഞ്ഞു. ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍.
കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ്‌ഘോഷ് നാരായണനാണ്. അര്‍ജുന്‍ രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മ്യൂസിക് & ബിജിഎം ഒരുക്കുന്നത് രതീഷ് വേഗയാണ്.
എഡിറ്റര്‍- പിവി ഷൈജല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിചാര്‍ഡ്, കലാസംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനര്‍ - അക്ഷയ പ്രേംനാഥ്, മേകപ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്- ഗോകുല്‍ ദാസ്, പിആര്‍ഒ- പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍- സഹീര്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Keywords: Ekadantha: Title post out, Kochi, Cinema, Entertainment, Poster, Director, Kerala, News.
നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രവും സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ ചിത്രവും. രണ്ട് ചിത്രങ്ങളുടെയും പേരുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായെങ്കിലും മറ്റ് വിവാദങ്ങള്‍ക്ക് വഴി കൊടുക്കാതെ പേരു മാറ്റിയിരിക്കുകയാണ് മഹേഷും കൂട്ടരും.

വന്യമായ പ്രദേശത്ത് ഇടഞ്ഞു നില്‍ക്കുന്ന ഒറ്റക്കൊമ്പുള്ള ആനയുടെ ചിത്രമാണ് 'ഏകദന്ത' എന്ന ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏകദന്ത'. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബാദുഷ എന്‍ എം ആണ് പ്രൊജക്ട് ഡിസൈനര്‍. മലയാള മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍ മഹേഷ് പറഞ്ഞു. ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍.
കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ്‌ഘോഷ് നാരായണനാണ്. അര്‍ജുന്‍ രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മ്യൂസിക് & ബിജിഎം ഒരുക്കുന്നത് രതീഷ് വേഗയാണ്.
എഡിറ്റര്‍- പിവി ഷൈജല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിചാര്‍ഡ്, കലാസംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനര്‍ - അക്ഷയ പ്രേംനാഥ്, മേകപ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്- ഗോകുല്‍ ദാസ്, പിആര്‍ഒ- പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍- സഹീര്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Keywords: Ekadantha: Title post out, Kochi, Cinema, Entertainment, Poster, Director, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.