പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന: നടി രമ്യയുടെ വാഹനത്തിനുനേരെ മംഗളൂരുവില്‍ മുട്ടയേറ്

 


മംഗളൂരു: (www.kvartha.com 26.08.2016) പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന നടത്തിയ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ മുട്ടയേറ്. മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെ രമ്യ സഞ്ചരിച്ച കാറിനു നേരെയാണ് ബിജെപി ബജ്‌റംഗദള്‍ മുട്ടയെറിഞ്ഞത്.

സംഭവത്തില്‍ പത്തോളം പ്രവര്‍ത്തകരെ ബജ്‌പെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രമ്യ.
പാക്കിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ രമ്യ നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

ചിലര്‍ പറയുമ്പോലെ പാക്കിസ്ഥാന്‍ തിന്മയുടെ നാടല്ലെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും രമ്യ പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധവും മുട്ടയേറും. ബിജെപി നേതാവും മുന്‍ എംഎല്‍സിയുമായ എം.മോനപ്പ ഭണ്ഡാരി, ജിതേന്ദ്ര കോട്ടാരി, യുവമോര്‍ച്ച നേതാവ് ഹരീഷ് പുഞ്ച തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന: നടി രമ്യയുടെ വാഹനത്തിനുനേരെ മംഗളൂരുവില്‍ മുട്ടയേറ്രമ്യയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. ഇതിനിടെയാണ് കാറിനു നേര്‍ക്ക് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നു നിരവധി മുട്ടയേറുണ്ടായത്. ഇതോടെ പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു.

എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി രമ്യ വ്യക്തമാക്കി. ആരെങ്കിലും ഭയപ്പെടുത്തുന്നതു കണ്ട് വാക്കുകള്‍ പിന്‍വലിക്കാനോ മാപ്പു പറയാനോ തയാറല്ലെന്ന് രമ്യ വ്യക്തമാക്കി.

Keywords: Mangalore, Karnataka, National, India, Pakistan, Actress, Cinema, Congress, Leader, Entertainment,  Actress Ramya's car attacked with stones and eggs in Mangaluru.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia