വിദേശ നാണയവിനിമയ ചട്ട ലംഘനം: ഐശ്വര്യാ റായ് ബചനെ ഇ ഡി ചോദ്യം ചെയ്തു

 


ന്യൂഡെല്‍ഹി:  (www.kvartha.com 20.12.2021)  വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡെല്‍ഹിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ ഏജന്‍സി ഐശ്വര്യയുടെ വിശദ മൊഴി രേഖപ്പെടുത്തി. 'പനാമ പേപെറു'കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ ഡി ഐശ്വര്യയെ ചോദ്യം ചെയ്തത് എന്നാണ് അറിയുന്നത്.

വിദേശ നാണയവിനിമയ ചട്ട ലംഘനം: ഐശ്വര്യാ റായ് ബചനെ ഇ ഡി ചോദ്യം ചെയ്തു

വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ചാണ് ഐശ്വര്യയോട് ഇ ഡി വിവരങ്ങള്‍ ആരാഞ്ഞതെന്നാണ് വിവരം. ബോളിവുഡ് താരം അമിതാഭ് ബചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ ഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ താരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

വിദേശ നാണയവിനിമയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ 2017-ലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബചന്‍ കുടുംബത്തിന് ഇ ഡി നോടിസ് അയച്ചിരുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെ തനിക്ക് ലഭിച്ച വിദേശവരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഐശ്വര്യ ഇതിനകം തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാക്കിയെന്നാണ് വിവരം.

2016-ലാണ് പനാമ പേപെറുകള്‍ പുറത്തെത്തുന്നത്. ലോകത്തെ അതിസമ്പന്നര്‍ നികുതിവെട്ടിക്കാനായി കടലാസു കമ്പനികളിലൂടെയും മറ്റും വിദേശത്ത് നിക്ഷേപം നടത്തിയെന്ന ആരോപണമാണ് ഇതിലൂടെ പുറത്തെത്തിയത്. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ ഇത്തരം നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ്.

Keywords:  ED Questions Aishwarya Rai Bachchan in Panama Papers Leak Case, New Delhi, News, Bollywood, Actress, Aishwarya Rai, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia